OPEN NEWSER

Sunday 12. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കായിക പ്രതിഭകളെ ആദരിക്കലും വെബ്‌സൈറ്റ് ഉദ്ഘാടനവും നടത്തി

  • National
17 Jun 2026

ഗൂഡല്ലൂര്‍: നീലഗിരി ഗോള്‍ഡന്‍ ഗോള്‍ സ്‌പോര്‍ട്‌സ് & ഹെല്‍ത്ത് കണ്‍സള്‍ട്ടേഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ കായിക പ്രതിഭകളെ ആദരിച്ചു.  എരുമാട് വി.സ്. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കമ്പനിയുടെ വെബ്‌സെറ്റ് ഉദ്ഘാടനം നീലഗിരി കോളേജ് മനേജിങ്ങ് ഡയറക്ടര്‍ ഡോ. റാഷിദ് ഗസ്റ്റാലി, സന്തോഷ് ട്രോഫി ഫുടബോള്‍ താരം ആസിഫ് ഷെഹീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.കായികരംഗത്ത് വളര്‍ന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് മികച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായാണ് 2008 ല്‍ യുവധാര ക്ലബിലൂടെ നീലഗിരി ഗോള്‍ഡന്‍ ഗോള്‍ കമ്പനി രൂപീകരിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം  സബിത് ആണ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍.

ഡോ. സരില്‍ വര്‍ഗീസ് മാനേജിംഗ് ഡയറക്ടറായും മുന്‍ ഫുട്‌ബോള്‍ താരങ്ങളായ സത്യന്‍, സലിം, എല്‍ഐസി മിഷന്‍ ടീം എന്നിവര്‍ ചെയര്‍മാന്‍മാരായും കമ്പനിയെ നയിക്കുന്നു.

1974ല്‍ രൂപംകൊണ്ട യുവധാര ഫുട്‌ബോള്‍ ക്ലബ്ബിലെ ഹനീഫ മാസ്റ്റര്‍, വര്‍ക്കി, സത്യന്‍ സി.എ., വിനയ അലിയാര്‍ മാളിയേക്കല്‍, വാസു, സൈദ് തുടങ്ങിയവരെയും കായിക മേഖലയില്‍ കഴിവ് തെളിയിച്ചവരെയും പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു.

കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഫുട്‌ബോള്‍ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ഗോള്‍ഡന്‍ ഗോള്‍, നീലഗിരി പന്തല്ലൂര്‍, ഗൂഡല്ലൂര്‍ താലു ക്കുകളില്‍ 5 വയസ്സ് മുതല്‍ കുട്ടികള്‍ക്ക് ഫിസിക്കല്‍ ഫിറ്റ്‌നസ് ഒറപ്പു വരുത്തുന്നുണ്ട്.ഇനി മികച്ച പ്രതിഭകളെ കണ്ടെത്തി പുതിയ ഫുട്‌ബോള്‍ ടീമിന് രൂപം നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. പുതായി പൂര്‍ത്തീകരിച്ച വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   04-Jul-2026

f2340t


LATEST NEWS

  • കള്ളാടി മണ്ണിടിച്ചില്‍;സമഗ്ര അന്വേഷണത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
  • കള്ളാടി മണ്ണിടിച്ചില്‍; ഹിമാചല്‍ സ്വദേശിക്കായി തിരച്ചില്‍ തുടരുന്നു
  • വയനാട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ വരുന്നു; ആര്‍.ജി.സി.ബി സംഘം സന്ദര്‍ശനം നടത്തി
  • വയനാട്ടില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന: 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി 'ഹൈഡ് ഔട്ട്' റെയ്ഡ് നടന്നു
  • വയനാട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു ;മേപ്പാടിയില്‍ നിയന്ത്രണം തുടരും
  • നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രികന് പരിക്ക്
  • വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യം: മന്ത്രി കെ.എം ഷാജി
  • എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍
  • മണ്ണിടിച്ചില്‍ പ്രഭവകേന്ദ്രം ഖനന മേഖലയ്ക്ക് പുറത്തെന്ന് കൊങ്കണ്‍ റെയില്‍വേ
  • ബൈക്ക് അപകടം: യുവാവ് മരിച്ചു;സഹയാത്രികന് ഗുരുതര പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show