വയനാട് ജില്ലാ അണ്ടര്‍ 15 ചെസ്സ് ചാമ്പ്യന്‍ഷിപ്പ്; എയിന്‍ സൂരജും അനുഷയും ചാമ്പ്യന്‍മാരായി.
കോളേരി: സ്‌റ്റേറ്റ് ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റിയും ജില്ലാ ഓര്‍ഗനൈസിംഗ് കമ്മറ്റിയും ചേര്‍ന്ന് സു.ബത്തേരി ജൂബിലി റെസ്‌റ്റോറന്റിന്റെ സഹായത്തോടെസംഘടിപ്പിച്ച ജില്ലാ അണ്ടര്‍ 15 സെലക്ഷന്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഓപ്പണ്‍ വിഭാഗത്തില്‍ എയിന്‍ സൂരജ് ഗേള്‍സ് വിഭാഗത്തില്‍ അനുഷ എം.എസ് എന്നിവര്‍ ചാമ്പ്യന്‍മാരായി. ഇവരെ കൂടാതെ അനന്തനാരായണ്‍, ആരുഷ് ടി.എസ് , ഋതു ദേവ് ടി., അക്‌സ ബിനു, ഇതള്‍ സൂസണ്‍ എല്‍ ദോസ്, സെബ എലിസബത്ത് എന്നിവരും ഈ മാസം 27, 28 തീയതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സംസ്ഥാന അണ്ടര്‍ 15 ചെസ്സ് ചാമ്പ്യന്‍ഷിപ്പിലേക്ക് വയനാട് ജില്ലയില്‍ നിന്നും യോഗ്യത നേടി. വിനീഷ് പി.എസ് സന്തോഷ് വി ആര്‍ , രജിത, വിനോദ് എ.ഡി എന്നിവര്‍ ചാമ്പ്യന്‍ഷിപ്പിന് നേതൃത്വം നല്‍കി . പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
