OPEN NEWSER

Wednesday 24. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്‌കൂട്ടര്‍ മോഷണം ; പ്രായപൂര്‍ത്തിയവാത്ത കുട്ടിയടക്കം 3 പേര്‍ പിടിയില്‍

  • S.Batheri
15 Jun 2026

നൂല്‍പ്പുഴ: ടൗണില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചു കടന്നു കളഞ്ഞ സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. ആലപ്പുഴ, പരവൂര്‍, ദാസ് വീട്ടില്‍, ദാസ് ചന്ദ്രന്‍(19), പനമരം, ഓടക്കൊല്ലി ഉന്നതി, വി. പ്രസാദ്(19), എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയുമാണ് നൂല്‍പ്പുഴ പോലീസ് ഞായറാഴ്ച മണ്ണാര്‍ക്കാട് നിന്ന് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ വൈകിട്ടോടെയാണ് പഴൂര്‍ ടൗണില്‍ മദ്രസ കെട്ടിടത്തിന് സമീപം നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ മോഷണം പോയത്. പരാതി ലഭിച്ചയുടന്‍ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തില്‍ മോഷ്ടാക്കളെ ഒറ്റപ്പാലത്തു വച്ച് വലയിലാക്കുകയായിരുന്നു. 

നൂല്‍പ്പുഴ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ എം.ശശീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ എം.മുഹമ്മദ് ഷാഫി,കെ. പരമേശ്വരന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ഷിനോജ് അബ്രഹാം സീനിയര്‍ സി.പി ഓമാരായ മുഹമ്മദ്, ടി. ഡി സന്തോഷ്, സിപിഓ മാരായ അനുജോസ്, രഞ്ജിത്ത് രവി, ദിനില്‍ലാല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നവര്‍.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര വനംവകുപ്പിന്റെ തടസ്സം; നിയമസഭയില്‍ മന്ത്രി കെ. മുരളീധരന്‍
  • മഴ വടക്കോട്ട്; രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത,
  • പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ;മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി
  • ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു
  • പള്ളിക്കുന്ന് വെണ്ണിയോട് റോഡിന്റെ പുനര്‍നിര്‍മാണത്തിന് അഞ്ച് കോടി: മന്ത്രി ടി.സിദ്ധിഖ്
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show