OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വിശ്വാസവും വിശുദ്ധിയും സംരക്ഷിക്കപ്പെടുന്നത് അറിവിലൂടെ: സയ്യിദ് ജമലുല്ലൈലി തങ്ങള്‍

  • Mananthavadi
03 Jun 2026

ബാവലി: യഥാര്‍ത്ഥ വിശ്വാസവും ജീവിത വിശുദ്ധിയും സംരക്ഷിക്കപ്പെടുന്നത് ധാര്‍മിക വിദ്യയിലൂടെയാണെന്ന് കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. ചരിത്ര പ്രസിദ്ധമായ ബാവലി മഖാം കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സയ്യിദ് ബാവ അലി ഇസ്‌ലാമിക് അക്കാദമിയില്‍ എസ്.എന്‍. ഇ സി ശരീഅ: പ്ലസ് സ്‌ക്കീമിന്റെ മൂന്നാം ബാച്ചിന്റെ പഠനാരംഭം കുറിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
കേരളീയ പരിസരത്ത് സമസ്ത നിര്‍വ്വഹിച്ച സേവനം അറിവിന്റെ വിപ്ലവം സൃഷ്ടിച്ചുവെന്നതാണെന്നും അത് അതിരുകള്‍ക്കതീതമായി സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ സാധിച്ചുവെന്നും അതിലൂടെയാണ് ലോക ഭൂപടത്തില്‍ മാതൃകയായ ഒരു സാമൂഹിക മുന്നേറ്റം നേടിയെടുക്കാന്‍ സാധിച്ചതെന്നും മദ്‌റസ പ്രസ്ഥാനത്തെ പോലെ ഇന്ന് സമസ്തയുടെ നാഷണല്‍ എജ്യൂക്കേഷന്‍ കൗണ്‍സിലിന്റെ  വിവിധ വിദ്യാഭ്യാസ സംരംഭങ്ങളും ജനശ്രദ്ധ നേടി വളരുകയാണെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു,

സയ്യിദ് ബാവ അലി ഇസ്‌ലാമിക് അക്കാദമി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു പി സി  ഉമര്‍ മൗലവി കുപ്പാടിത്തറ മുഖ്യ പ്രഭാഷണം നടത്തി രാവിലെ നടന്ന പ്രിന്‍സിപ്പല്‍ ടോക്ക്, ഒഫീഷ്യല്‍ ടോക്ക് എന്നിവക്ക് പ്രിന്‍സിപ്പാള്‍ എസ് മുഹമ്മദ് ദാരിമി,സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ കാവനൂര്‍, മിദ്‌ലാജ് സനാഈ നേതൃത്വം നല്‍കി  അസീസ് കോറോം, ബഷീര്‍ നെല്ലിദുക്കേരി, അബ്ദുല്‍ ഖയ്യൂം ഫൈസി, കുഞ്ഞാലി സഖാഫി നിലമ്പൂര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു അബ്ദുല്‍ കരീം ഹാജി, അബു ഹാജി ബാവലി, ഉസ്മാന്‍ മൗലവി,
അര്‍ഷാദ് ചെറ്റപാലം, സഫീര്‍ പനമരം, സ്വമദ് സിദ്ധാപുരം, ബഷീര്‍ കെ എം ആര്‍ അബ്ദുല്‍ മജീദ് പള്ളിക്കണ്ടി  പങ്കെടുത്തു  മഖാം കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹമീദലി എം കെ സ്വാഗതവും കോഡിനേറ്റര്‍ കെ എ നാസര്‍ മൗലവി നന്ദിയും പറഞ്ഞു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര വനംവകുപ്പിന്റെ തടസ്സം; നിയമസഭയില്‍ മന്ത്രി കെ. മുരളീധരന്‍
  • മഴ വടക്കോട്ട്; രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത,
  • പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ;മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി
  • ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show