OPEN NEWSER

Sunday 07. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഉരുള്‍ ദുരന്തം നാല് കുടുംബങ്ങള്‍ക്ക് തണലൊരുക്കി സമസ്ത

  • Kalpetta
03 Jun 2026

കല്‍പ്പറ്റ: പുന്നപ്പുഴയുടെ ഓളങ്ങള്‍ക്കൊപ്പം 2024 ജൂലൈ 30ന് അര്‍ധരാത്രിയില്‍ ഒലിച്ചുപോയ നാല് കുടുംബങ്ങളുടെ സ്വപ്‌നങ്ങളെ ചേര്‍ത്തുപിടിച്ച് സമസ്ത. സര്‍ക്കാരോ, മറ്റ് സന്നദ്ധ സംഘടനകളോ പരിഗണിക്കാതിരുന്ന ഉരുള്‍ ദുരന്തത്തിന്റെ എല്ലാ ഭീകരതയും അനുഭവിച്ച നാല് കുടുംബങ്ങളെയാണ് വെള്ളമുണ്ട പഞ്ചായത്തിലെ കട്ടയാട് സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അല്‍ബിര്‍റ് പ്രീ സ്‌കൂളിലെ കുഞ്ഞുങ്ങള്‍ സ്വരൂപിച്ചതും കോഴിക്കോട് ജില്ലയിലെ മയ്യന്നൂര്‍ മഹല്ല് കമ്മിറ്റിയുടെയും സാമ്പത്തിക സഹകരണം കൊണ്ട് പുനരധിവസിപ്പിക്കുന്നത്. കട്ടയാട്ടെ പൗരപ്രമുഖന്‍ പാറക്ക ഉസ്മാന്‍ എന്ന മനുഷ്യ സ്‌നേഹിയാണ് വീടൊരുക്കാനായി 25 സെന്റ് സ്ഥലം സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റിയെ ഏല്‍പ്പിച്ചത്. ഇവിടെയാണ് മനോഹരമായ എല്ലാ സൗകര്യങ്ങളോടും കൂടിയ നാല് വീടുകള്‍ ഉയര്‍ന്നത്.

 2024 നവംബര്‍ ഒന്‍പതിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ തറക്കല്ലിട്ട വീടുകള്‍ ഈമാസം 10ന് അദ്ദേഹം തന്നെ കുടുംബങ്ങള്‍ക്ക് കൈമാറും. അല്‍ബിര്‍റ് പ്രീസ്‌കൂളിലെ കുഞ്ഞുങ്ങള്‍ മൂന്ന് വീടുകള്‍ക്കുള്ള പണമാണ് സ്വരൂപിച്ച് നല്‍കിയത്. മയ്യന്നൂര്‍ മഹല്ല് കമ്മിറ്റി മറ്റൊരു വീടും പണിത് നല്‍കി. നാല് കുടുംബങ്ങളെയും മുണ്ടക്കൈ മഹല്ല് കമ്മിറ്റിയുടെ സഹായത്തോടെയാണ് സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്ടെത്തിയത്. കിണര്‍, മോട്ടോറുകള്‍, 5.50 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡ് തുടങ്ങിയ അനുബന്ധ സംവിധാനങ്ങളും ഒരുക്കി നല്‍കിയിട്ടുണ്ട്. മൂന്ന് ബെഡ് റൂം, സിറ്റൗട്ട്, ഡൈനിംഗ് ഹാള്‍, കിച്ചണ്‍, ടോയ്‌ലറ്റ് അടക്കം 1000 സ്‌ക്വയര്‍ ഫീറ്റിലാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയാണ് ഓരോ വീടുകളുടെയും നിര്‍മ്മാണത്തിന് ചിലവായ തുക. വീടും അഞ്ച് സെന്റ് സ്ഥലവും നേരത്തെ തന്നെ കുടുംബങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കിയിട്ടുണ്ട്. 10ന് വീടുകളുടെ താക്കോലുകള്‍ ജിഫ്‌രി തങ്ങള്‍ കൈമാറുന്നതോടെ സമസ്തയും പോഷക ഘടകങ്ങളും ഉരുളെടുത്ത് പോയ മനുഷ്യരെ ചേര്‍ത്തുപിടിച്ചതിന്റെ മറ്റൊരു ഘട്ടം കൂടി പൂര്‍ത്തീകരിക്കപ്പെടും.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബസേലിയോസ് സ്‌കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു
  • സംസ്ഥാനത്ത് മഴ കനക്കും; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറിടത്ത് ഓറഞ്ച്
  • ഭക്ഷ്യവിഷബാധയെന്ന് സംശയം: നിരവധി കുട്ടികള്‍ ചികിത്സ തേടി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടുപേര്‍ പിടിയില്‍
  • അനധികൃത സ്വകാര്യ പ്രാക്ടീസ്: വയനാട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ വിജിലന്‍സ് പിടിയില്‍
  • നിയമ വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ക്കെതിരെ അന്വേഷണം
  • 210 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍
  • സ്‌കൂള്‍ സമയത്തെ ടിപ്പര്‍ വാഹന സമയ നിയന്ത്രണത്തിന്റെ പേരില്‍ ആര്‍ടിഒ പോലീസ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണം: ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു വയനാട് ജില്ലാ കമ്മിറ്റി
  • യുവാവ് പൊള്ളാച്ചിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • ലൈംഗീകാതിക്രമ കേസില്‍ പ്രതിക്ക് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show