OPEN NEWSER

Wednesday 24. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ക്യാമ്പസില്‍ വസന്തമൊരുക്കാന്‍ സര്‍വജനയിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍; 'ഫ്‌ളവര്‍ ക്യാമ്പസ്' പദ്ധതിക്ക് തുടക്കമായി

  • S.Batheri
03 Jun 2026

ബത്തേരി: പുതിയ അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിനം തന്നെ വേറിട്ടൊരു പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനവുമായി സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) വളണ്ടിയര്‍മാര്‍. വിദ്യാലയ മുറ്റത്ത് ഇരുനൂറോളം സൂര്യകാന്തി ചെടികള്‍ നട്ടുകൊണ്ട് 'ഫ്‌ലവര്‍ ക്യാമ്പസ്' പദ്ധതിക്ക് വിദ്യാര്‍ത്ഥികള്‍ തുടക്കം കുറിച്ചു.കഴിഞ്ഞ നാല് വര്‍ഷമായി സ്‌കൂളില്‍ വിജയകരമായി നടപ്പിലാക്കി വരുന്ന ഗ്രീന്‍ ക്യാമ്പസ്, ഫ്രൂട്ട് ക്യാമ്പസ്, ഫ്‌ലവര്‍ ക്യാമ്പസ് പദ്ധതികളുടെ ഭാഗമായാണ് ഈ വര്‍ഷത്തെ സൂര്യകാന്തി തോട്ടം നിര്‍മ്മാണം. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കായി ചെടിച്ചട്ടികളും തടങ്ങളും ഒരുക്കിയത്.പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിഫാനത്ത് വി.കെ നിര്‍വ്വഹിച്ചു. സ്‌കൂള്‍ ക്യാമ്പസുകളെ ഹരിതാഭമാക്കാന്‍ എന്‍.എസ്.എസ് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാനീയമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.


പി.ടി.എ പ്രസിഡന്റ് ശ്രീജന്‍ ടി.കെ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.എ അബ്ദുല്‍ നാസര്‍, എച്ച്.എം ബിജി വര്‍ഗീസ്, എന്‍.എസ്.എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സുനിത ഇല്ലത്ത്, സുനില്‍ കുമാര്‍ വി.കെ, നസീറ എം, സതീഷ് ബാബു, സ്മിതാ ദിനേശ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാലയത്തിലേക്ക് എത്തിയ നവാഗതരെ വരവേല്‍ക്കുന്നതിനൊപ്പം ക്യാമ്പസിന് ഒരു പുത്തന്‍ ഉണര്‍വ്വ് നല്‍കാനും എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ ഈ സൂര്യകാന്തി വസന്തത്തിന് സാധിച്ചു. പരിസ്ഥിതി സംരക്ഷണവും കൃഷിയും പാഠ്യപദ്ധതിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിലും കൂടുതല്‍ സജീവമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര വനംവകുപ്പിന്റെ തടസ്സം; നിയമസഭയില്‍ മന്ത്രി കെ. മുരളീധരന്‍
  • മഴ വടക്കോട്ട്; രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത,
  • പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ;മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി
  • ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു
  • പള്ളിക്കുന്ന് വെണ്ണിയോട് റോഡിന്റെ പുനര്‍നിര്‍മാണത്തിന് അഞ്ച് കോടി: മന്ത്രി ടി.സിദ്ധിഖ്
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show