OPEN NEWSER

Wednesday 24. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത് പിന്‍വലിച്ചു: ബസ് ഉടമകള്‍

  • Kalpetta
03 Jun 2026

കല്‍പ്പറ്റ: വയനാട്ടില്‍ വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത് പിന്‍വലിച്ചതായി സ്വകാര്യബസ് ഉടമകളുടെ സംഘടന അറിയിച്ചു. രൂക്ഷമായ ഇന്ധന വിലക്കയറ്റവും സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലവര്‍ദ്ധനവും ഉണ്ടായതോടെയാണ് ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ഥികളുടെ യാത്രക്കുലി വര്‍ദ്ധിപ്പിച്ചതെന്ന് ബസ് ഉടമകള്‍ പറഞ്ഞു. എന്നാല്‍ വയനാട് ആര്‍ടിഒ യുടെ സാന്നിധ്യത്തില്‍ ഇന്ന് കലക്ട്രേറ്റില്‍ വെച്ച് വിദ്യാര്‍ഥിയൂണിയന്‍ നേതാക്കളുടെയും ബസ്സ് ഉടമകളുടെയും സംയുക്തയോഗം ചേര്‍ന്ന്  വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് ജൂണ്‍12 ന് വീണ്ടും യോഗം നടത്തി വര്‍ദ്ധനവ് തീരുമാനിക്കാം എന്ന ധാരണയുണ്ടാക്കിയതായും, അതുവരെ  പഴയ നിരക്കില്‍ തന്നെ തല്‍ക്കാലം തുടരാന്‍ തീരുമാനിച്ചതായും സംഘടനാ നേതൃത്വം പറഞ്ഞു. 
ബസ്സ് ഉടമകളുടെ സംഘടനയായ ്രൈപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ഹരിദാസ്,രാംജിത്ത്‌റാം,രാജശേഖരന്‍,നജ്മുദ്ദീന്‍ കെസികെ, മാത്യു സി എ കരിം എന്നിവരും  വിദ്യാര്‍ഥി യുണിയന് വേണ്ടി ആദര്‍ശ് (എസ് എഫ് ഐ), മുബഷിര്‍ (എം എസ് എഫ്) അസ്ലം (കെ.എസ്.യു), അതുല്‍ദാസ് (എബവിപി) എന്നിവരും പങ്കെടുത്തു




advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര വനംവകുപ്പിന്റെ തടസ്സം; നിയമസഭയില്‍ മന്ത്രി കെ. മുരളീധരന്‍
  • മഴ വടക്കോട്ട്; രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത,
  • പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ;മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി
  • ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു
  • പള്ളിക്കുന്ന് വെണ്ണിയോട് റോഡിന്റെ പുനര്‍നിര്‍മാണത്തിന് അഞ്ച് കോടി: മന്ത്രി ടി.സിദ്ധിഖ്
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show