OPEN NEWSER

Sunday 07. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഷാനവാസ് എ.കെ. വീണ്ടും അന്താരാഷ്ട്ര അംഗീകാരത്തിളക്കത്തില്‍

  • Keralam
02 Jun 2026

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ നിന്ന് എടുത്ത സ്ട്രീറ്റ് ഫോട്ടോയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ ഷാനവാസ് എ. കെ. യ്ക്ക് അംഗീകാരം.35 അവാര്‍ഡ് ഇന്റര്‍ നാഷണല്‍ ഫോട്ടോഗ്രഫി അവാര്‍ഡിന്റെ 11-ാമത് വാര്‍ഷിക മത്സരത്തിലാണ് ഷാനവാസ് എടുത്ത ഫോട്ടോ ലോകത്തിലെ മികച്ച100 ഫോട്ടോകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 175 രാജ്യങ്ങളില്‍ നിന്നുള്ള 1,12,600 ഫോട്ടോഗ്രാഫര്‍മാര്‍ 4,61,400ലധികം ഫോട്ടോകള്‍ സമര്‍പ്പിച്ച മത്സരത്തിലാണ് ഈ നേട്ടം.സ്ട്രീറ്റ് ഫോട്ടോഗ്രാഫി വിഭാഗത്തില്‍ മത്സരിച്ച ഷാനവാസിന്റെ  ഫോട്ടോയില്‍ കോഴിക്കോട് ബീച്ചിലെ സായാഹ്നത്തിന്റെ മനോഹരമായ അന്തരീക്ഷവും തെരുവ് ജീവിതവും ഒത് ഇഴുകിചേര്‍ന്നിരുന്നു. വൈദ്യുതി പോയ സമയത്ത് തെരുവു വിളക്കിന്റെ ചാരത്ത് അത്തര്‍ വില്‍ക്കുന്ന തെരുവു കച്ചവടക്കാരന്റെ കാഴ്ച്ച ലൈറ്റിംഗും മൂഡും ഗംഭീരമായി പകര്‍ത്തിയ ഫോട്ടോയാണ് ജൂറിയുടെ ശ്രദ്ധയാകര്‍ഷിച്ചത്. ലോകത്തെ മികച്ച 100 ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്.

'കോഴിക്കോട് ബീച്ച് എനിക്ക് എപ്പോഴും പ്രിയപ്പെട്ട ഫോട്ടോഗ്രാഫി സ്ഥലമാണ്. അവിടുത്തെ സ്വാഭാവിക വെളിച്ചവും ജനങ്ങളുടെ ദൈനംദിന ജീവിതവും പകര്‍ത്താന്‍ ശ്രമിക്കാറുണ്ട്. ഈ അന്താരാഷ്ട്ര അംഗീകാരം എനിക്ക് വലിയ പ്രോത്സാഹനമാണ്.'
35-അവാര്‍ഡ് ലോകപ്രശസ്തമായ ഫോട്ടോഗ്രാഫി മത്സരമാണ്. 2015 മുതല്‍ നടത്തിവരുന്ന ഈ മത്സരത്തില്‍ പങ്കെടുക്കുന്നത് തന്നെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു' എന്ന് ഷാനവാസ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും ദൈര്‍ഖ്യം കുറഞ്ഞ ഒമ്പത് സെകന്റ് സിനിമ 'എലോണ്‍' സംവിധാനം ചെയ്തതിന് ടാലന്റ് ബുക്ക് ഓഫ് വേള്‍ഡ് റെകോര്‍ഡ് ഷാനവാസ് കരസ്ഥമാക്കിയിട്ടുണ്ട്. 
LK ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അടക്കം ചിത്രം പ്രദര്‍ശിപ്പിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. സൈക്കോളജിസ്റ്റും മികച്ച പരിശീലകനുമായ ഷാനവാസ് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സാമൂഹിക സന്നദ്ധ മേഘലകളിലെ സജീവ സാന്നിധ്യമാണ്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബസേലിയോസ് സ്‌കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു
  • സംസ്ഥാനത്ത് മഴ കനക്കും; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറിടത്ത് ഓറഞ്ച്
  • ഭക്ഷ്യവിഷബാധയെന്ന് സംശയം: നിരവധി കുട്ടികള്‍ ചികിത്സ തേടി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടുപേര്‍ പിടിയില്‍
  • അനധികൃത സ്വകാര്യ പ്രാക്ടീസ്: വയനാട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ വിജിലന്‍സ് പിടിയില്‍
  • നിയമ വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ക്കെതിരെ അന്വേഷണം
  • 210 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍
  • സ്‌കൂള്‍ സമയത്തെ ടിപ്പര്‍ വാഹന സമയ നിയന്ത്രണത്തിന്റെ പേരില്‍ ആര്‍ടിഒ പോലീസ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണം: ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു വയനാട് ജില്ലാ കമ്മിറ്റി
  • യുവാവ് പൊള്ളാച്ചിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • ലൈംഗീകാതിക്രമ കേസില്‍ പ്രതിക്ക് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show