OPEN NEWSER

Wednesday 24. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാത്രിയാത്ര നിരോധനവും ബദല്‍ പാതയും: സുപ്രീം കോടതി സമിതി ഇന്ന് നാഗര്‍ഹോളയില്‍ പരിശോധന നടത്തും

  • National
31 May 2026

ബംഗളൂരു: സുപ്രീം കോടതി നിയോഗിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി അംഗം സുനില്‍ ലിമായെ ഇന്ന് നാഗര്‍ഹോള ടൈഗര്‍ റിസര്‍വ് സന്ദര്‍ശിക്കും. മൈസൂരു സുല്‍ത്താന്‍ ബത്തേരി പാതയിലെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം.കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മൈസൂരു മാനന്തവാടി സുല്‍ത്താന്‍ ബത്തേരി ബദല്‍ പാത സമിതി നേരിട്ട് വിലയിരുത്തും. നിലവിലെ പാതയുടെ വീതി കൂട്ടുന്നതിനുള്ള അനുമതിയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയാകും.കൂടാതെ രാത്രിയാത്ര നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും വന്യജീവി സംരക്ഷണവും സമിതി പരിശോധിക്കും. കൂടാതെ നാഗര്‍ഹോള ടൈഗര്‍ റിസര്‍വ് ഡയറക്ടറുമായി സമിതി അംഗം പ്രാഥമിക ചര്‍ച്ചകള്‍ നടത്തും. പരിശോധനയ്ക്ക് ശേഷം സമിതി ബംഗളൂരുവിലേക്ക് മടങ്ങുകയും തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും. കര്‍ണാടക ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ജില്ലാ മജിസ്‌ട്രേട്ട്, ജില്ല ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടാവണമെന്ന് നിര്‍ദ്ദേശമുണ്ട്. പൂനെയില്‍ നിന്നും മെയ് 28 നാണ് സുനില്‍ ലിമായെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട യാത്ര ആരംഭിച്ചത്. ഇന്നലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് ഡയറക്ടറുമായി മൈസൂര്‍ ബത്തേരി ദേശീയപാത രാത്രി യാത്ര നിരോധനമടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നു. രാത്രിയാത്ര നിരോധനം, ബദല്‍ പാത എന്നിവകളുമായി ബന്ധപ്പെട്ട് അനുകൂല റിപ്പോര്‍ട്ടുകള്‍ വന്നാല്‍ വയനാടിനെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമാകുമെന്നുള്ളതിനാല്‍ ഇന്നത്തെ ചര്‍ച്ചയെ പ്രതീക്ഷയോടെയാണ് ജില്ലയിലെ വ്യാപാരികളും, വിദ്യാര്‍ത്ഥികളും, കര്‍ഷകരുമടക്കമുള്ളവര്‍ നോക്കി കാണുന്നത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   01-Jun-2026

nfazwt


LATEST NEWS

  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര വനംവകുപ്പിന്റെ തടസ്സം; നിയമസഭയില്‍ മന്ത്രി കെ. മുരളീധരന്‍
  • മഴ വടക്കോട്ട്; രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത,
  • പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ;മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി
  • ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു
  • പള്ളിക്കുന്ന് വെണ്ണിയോട് റോഡിന്റെ പുനര്‍നിര്‍മാണത്തിന് അഞ്ച് കോടി: മന്ത്രി ടി.സിദ്ധിഖ്
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show