OPEN NEWSER

Sunday 07. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യുഎംഎഐ ഇന്റര്‍ ക്ലബ്ബ് കുങ്ഫു, കരാത്തെ ചാമ്പ്യന്‍ഷിപ്പ്; വയനാട് ഓവറോള്‍ ചാമ്പ്യന്‍മാര്‍.

  • Keralam
31 May 2026

കോഴിക്കോട്: വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന യുണൈറ്റഡ് മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ (യു എം എ ഐ ) ഇന്റര്‍ ക്ലബ്ബ് ജാമ്പ്യന്‍ഷിപ്പില്‍ യുഎംഎഐ അമ്പലവയല്‍ ഒന്നാം സ്ഥാനവും, മേപ്പാടി ഡബ്ലിയു ആര്‍ സി രണ്ടാം സ്ഥാനവും നേടി വയനാട് ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. കുങ്ഫു കരാത്തെ വിഭാഗങ്ങളിലായി 800 ല്‍ പരം കുട്ടികള്‍ പങ്കെടുത്തു. വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറിയുമായ സി സത്യന്‍ ഉദ്ഘാടനം ചെയ്തു. യു എം എ ഐ ഫൗണ്ടര്‍&ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോക്ടര്‍ ആരിഫ് സി പി അധ്യക്ഷത വഹിച്ചു. തായ്‌ക്കോണ്ടോ അസോസിയേഷന്‍ പ്രസിഡണ്ട് ഉമേഷ് , വുഷു അസോസിയേഷന്‍ മലപ്പുറം ജില്ലാ സെക്രട്ടറി സുമേഷ് പി എന്‍,വയനാട് ജില്ലാ വുഷു അസോസിയേഷന്‍ പ്രസിഡണ്ട് പ്രമോദ് ടി ആര്‍, നവാസ് കെ സി, ഇസ്മായില്‍ ടി എം, കെ ടി ശരീഫ് വാവാട്, സിദ്ദിഖ് കല്‍പ്പറ്റ ഷബീര്‍ സി പി, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കരാത്തെയില്‍ 98 പോയിന്റ് നേടി യു എം എ ഐ എളയിടം ഓവറോള്‍ ചാമ്പ്യന്മാരായി. 72 പോയിന്റ് നേടി യു എം എ ഐ സ്പര്‍ശം പുള്ളന്നൂര്‍ രണ്ടാം സ്ഥാനം നേടി. കുങ്ഫു വിഭാഗത്തില്‍ 187 പോയിന്റ് നേടി യു എം എ ഐ അമ്പലവയല്‍ ടീം ഓവറോള്‍ ചാമ്പ്യന്മാരായി.123 പോയിന്റ് നേടി മേപ്പാടി യു എം എ ഐ ഡബ്ലിയു ആര്‍ സി രണ്ടാം സ്ഥാനവും നേടി. ചാമ്പ്യന്‍ഷിപ്പ് കോഡിനേറ്റര്‍ സി എച്ച് ഷറഫുദ്ദീന്‍, വുഷു ഇന്റര്‍നാഷണല്‍ എഗ്രേഡ് ജഡ്ജും യു എം എ ഐ ഫൗണ്ടറും ഗ്രാന്‍ഡ്മാസ്റ്ററുമായ ഡോക്ടര്‍ ആരിഫ് സി പി എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക്‌ട്രോഫികള്‍ വിതരണം ചെയ്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   01-Jun-2026

mv103c


LATEST NEWS

  • ബസേലിയോസ് സ്‌കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു
  • സംസ്ഥാനത്ത് മഴ കനക്കും; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറിടത്ത് ഓറഞ്ച്
  • ഭക്ഷ്യവിഷബാധയെന്ന് സംശയം: നിരവധി കുട്ടികള്‍ ചികിത്സ തേടി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടുപേര്‍ പിടിയില്‍
  • അനധികൃത സ്വകാര്യ പ്രാക്ടീസ്: വയനാട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ വിജിലന്‍സ് പിടിയില്‍
  • നിയമ വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ക്കെതിരെ അന്വേഷണം
  • 210 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍
  • സ്‌കൂള്‍ സമയത്തെ ടിപ്പര്‍ വാഹന സമയ നിയന്ത്രണത്തിന്റെ പേരില്‍ ആര്‍ടിഒ പോലീസ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണം: ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു വയനാട് ജില്ലാ കമ്മിറ്റി
  • യുവാവ് പൊള്ളാച്ചിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • ലൈംഗീകാതിക്രമ കേസില്‍ പ്രതിക്ക് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show