OPEN NEWSER

Tuesday 15. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാട്ടാന ആക്രമണം: നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • Ariyippukal
27 May 2026

കല്‍പ്പറ്റ: കാട്ടാന ആക്രമണത്തിന്  ഇരയായവര്‍ക്കും ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍  സ്വീകരിച്ച നടപടികള്‍ രേഖാമൂലം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.വയനാട്  ജില്ലാ കളക്ടറും മാനന്തവാടി െ്രെടബല്‍ ഡവലപ്‌മെമെന്റ് ഓഫീസറും  ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസറും (സൗത്ത്) ഒരാഴ്ചക്കുള്ളില്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കാട്ടാന ആക്രമണം അതിജീവിച്ചവരുടെ ജീവിതസാഹചര്യത്തെ കുറിച്ചുള്ള ദൃശ്യമാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍  സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സുല്‍ത്താന്‍ ബത്തേരി ടൗണ്‍ ഹാളില്‍ നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും. 

2022  മാര്‍ച്ചില്‍ കാട്ടാന ആക്രമണത്തിന് ഇരയായ ചേകാടി പൊളന  കാട്ടുനായ്ക്ക ഉന്നതിയിലെ രണ്ടു സഹോദരങ്ങളുടെ കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍  ജില്ലാ കളക്ടറും ഡി എഫ് ഒയും െ്രെടബല്‍ ഡവലപ്‌മെമെന്റ് ഓഫീസറും ഒരാഴ്ചക്കകം  സമര്‍പ്പിക്കണം. ഇവര്‍ക്ക് മതിയായ  നഷ്ടപരിഹാരം നല്‍കിയില്ലെന്ന് പരാതിയുണ്ട്. ഇവരില്‍ വൈരന്‍ എന്നയാള്‍ക്ക് 10000 രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. 



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പള്ളിക്കല്‍ ബ്ലോക്ക് സീറ്റ് തര്‍ക്കം തീര്‍ന്നു; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീല ഗോവിന്ദന്‍ മത്സരിക്കും; ഇന്ന് യൂഡിഎഫ് കണ്‍വെന്‍ഷന്‍
  • പശുക്കിടാവിനെ പുലി കൊന്നു
  • കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ സര്‍വകലാശാലകള്‍ മുന്‍കൈയെടുക്കണം: മന്ത്രി ടി. സിദ്ദിഖ്
  • വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍
  • കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ടി. സിദ്ദിഖ്
  • പോക്‌സോ കേസില്‍ യുവാവിന് 47 വര്‍ഷം തടവും പിഴയും
  • ബത്തേരി പൊലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം: പോലീസുകാരന്‍ പ്രതി
  • യുകെയില്‍ നിര്യാതയായ രേഷ്മയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
  • അഗ്രി ടെക്‌നോളജി മീറ്റ് നാളെ; മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണം: ജോയ് എബ്രഹാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show