OPEN NEWSER

Wednesday 20. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മന്ത്രി ടി.സിദ്ദിഖിന് യുഡിഎഫ് വന്‍ വരവേല്‍പ്പ് നല്‍കും

  • Kalpetta
20 May 2026

കല്‍പ്പറ്റ: മുഖ്യമന്ത്രി വി.ഡി സതീശന്‍ മന്ത്രിസഭയില്‍ കൃഷി വകുപ്പ് മന്ത്രിയായി നിയമിതനായ ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന  ടി.സിദ്ദിഖിന് വയനാട് ജില്ല യുഡിഎഫ് കമ്മിറ്റി ഗംഭീര സ്വീകരണമൊരുക്കും. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക്  വയനാട്ടിലെത്തുന്ന മന്ത്രിയെ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ  ഐ.സി. ബാലകൃഷ്ണന്‍ ,മാനന്തവാടി എം.എല്‍. എ ഉഷ വിജയന്‍ എന്നിവരുടെയും ജില്ല യു ഡി എഫിന്റെ നേതാക്കളുടേയും നേതൃത്വത്തില്‍ ലക്കിടിയില്‍ വെച്ച് ഗംഭീര സ്വീകരണം നല്‍കും. വാദ്യമേളങ്ങളും നൂറുകണക്കിന് യുഡിഎഫ് പ്രവര്‍ത്തകരുടേയും വാഹനങ്ങളുടേയും അകമ്പടിയോടെ മന്ത്രിയെ സ്വീകരിച്ച് കല്‍പ്പറ്റയില്‍ എത്തിച്ചേരും. തുടര്‍ന്ന് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വെച്ച് കല്പറ്റ നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  സ്വീകര പൊതുയോഗം സംഘടിപ്പിക്കും. എല്ലാ നേതാക്കന്‍മാരും പ്രവര്‍ത്തകരും ശനിയാഴ്ച 3 മണിക്ക് ലക്കിടിയില്‍ എത്തിച്ചേരണമെന്ന് ജില്ല യു ഡി എഫ് ചെയര്‍മാന്‍ ടി മുഹമ്മദ്, കണ്‍വീനര്‍ എച്ച്. ബി പ്രദീപ് മാസ്റ്റര്‍, ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ.ഐസക്ക്, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എന്‍.കെ റഷീദ് എന്നിവര്‍ അറിയിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മന്ത്രി ടി.സിദ്ദിഖിന് യുഡിഎഫ് വന്‍ വരവേല്‍പ്പ് നല്‍കും
  • വയോധികയുടെ കമ്മല്‍ അപഹരിച്ച അയല്‍വാസി പിടിയില്‍
  • യുവതിക്കെതിരെ ലൈംഗീകാതിക്രമം: യുവാവ് പിടിയില്‍
  • വനിതാ എസ്.ഐയെ അക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവം;കാപ്പ കേസ് പ്രതിയടക്കം മൂന്ന് പേര്‍ പിടിയില്‍
  • പ്ലസ് വണ്‍ ഏകജാലക പ്രവേശനം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 25 മുതല്‍ ഫോക്കസ് പോയിന്റുകള്‍; വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസുകള്‍ നാളെ
  • കുട്ടിയേയും കൊണ്ട് അപകടകരമായ സ്‌കൂട്ടര്‍ യാത്ര;പോലീസ് കേസെടുത്തു; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പും
  • എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • വയനാട്ടില്‍ ഇന്ന്യെല്ലോ അലേര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show