വനിതാ എസ്.ഐയെ അക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവം;കാപ്പ കേസ് പ്രതിയടക്കം മൂന്ന് പേര്‍ പിടിയില്‍
മാനന്തവാടി: മാനന്തവാടി സ്‌റ്റേഷനിലെ വനിതാ സബ് ഇന്‍സ്‌പെക്ടറെ അക്രമിച്ചു പരിക്കേല്‍പ്പിക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കാപ്പ കേസ് പ്രതിയടക്കം മൂന്ന് പേര്‍ പിടിയില്‍. ഇടുക്കി, അടിമാലി, കടവനപ്പുഴ വീട്, കെ.എ. അഭിജിത്ത്(26), തരുവണ, പൊരുന്നന്നൂര്‍, വെങ്ങച്ചിനി വീട്, എസ്. അശ്വന്ത് (21), ഇടുക്കി, ആനവിരട്ടി, കടയന്‍ വീട്ടില്‍, ബില്‍ജൂ സാജു(26) എന്നിവരെയാണ് എസ്.ഐ കെ. സിന്‍ഷയുടെ നേതൃത്വത്തില്‍ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പ കേസില്‍ നിയമ നടപടിക്ക് വിധേയനായ അഭിജിത്ത് ഗുരുവായൂര്‍ ടെമ്പിള്‍, തിരുനെല്ലി, വെള്ളത്തൂവല്‍, മാനന്തവാടി പോലീസ് സ്‌റ്റേഷനുകളിലെ കേസുകളില്‍ പ്രതിയാണ്. ഇയാള്‍ മാനന്തവാടി കേസില്‍ കോടതിയുടെ ജാമ്യത്തില്‍ കഴിഞ്ഞു വരുകയായിരുന്നു. ബില്‍ജു സാജു അടിമാലി സ്‌റ്റേഷനില്‍ ലഹരി കേസിലെ പ്രതിയാണ്. 29.04.2026 തീയതി പുലര്‍ച്ചെ ഓട്ടോ െ്രെഡവറെ മര്‍ദിച്ച് പണം കവര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ നടത്തിയ പോലീസിന്റെ ഓപ്പറേഷനിടെയാണ് എസ്.ഐക്ക് മര്‍ദനമേറ്റത്.
18.05.26 തീയതി വൈകീട്ടോടെയാണ് സംഭവം. ഓട്ടോ െ്രെഡവറെ മര്‍ദ്ദിച്ച പ്രതി കെ.എല്‍ 03 ഇ 7727 നമ്പര്‍ കാറില്‍ വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഈ വാഹനം മാനന്തവാടി കെ.ടി. ജംക്ഷന് സമീപം വെച്ച് കൈ കാണിച്ചു നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, വാഹനം നിര്‍ത്താതെ ഓടിച്ചു കടന്നുകളഞ്ഞു. പിന്തുടര്‍ന്ന പോലീസ് സംഘം വാഹനം തടഞ്ഞുനിര്‍ത്തി നിയമാനുസരണം വാഹനത്തില്‍ പരിശോധന നടത്താന്‍ ശ്രമിക്കവെ മൂന്നംഗ സംഘം വനിതാ എസ്.ഐയെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തള്ളി മാറ്റുകയും കൈകുഴക്കും ഷോള്‍ഡറിനും പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കത്തി കണ്ടെത്തിയിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
