കൽപ്പറ്റ

കെഎസ്ആര്‍ടിസി മിന്നലും ഓട്ടോയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു

കെഎസ്ആര്‍ടിസി മിന്നലും ഓട്ടോയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു

പഴയ വൈത്തിരി: പഴയ വൈത്തിരിയില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസ്സും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നമ്പിക്കൊല്ലിയിലെ 
ഓട്ടോ ്രൈഡവര്‍ ചീരാല്‍ പഴൂര്‍ മുച്ചിയില്‍ നാരായണന്‍(44), ഭാര്യ ഷിജി(40),മകന്‍ അമല്‍(15) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന മിന്നലും, കോഴിക്കോടേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.  നാരായണന്‍ സംഭവ സ്ഥലത്തു വെച്ചും, ഭാര്യയും മകനും മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ വെച്ചുമാണ് മരിച്ചത്.




middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ