OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തലനാരിഴയ്ക്ക് രക്ഷപ്പെടല്‍! മൂര്‍ഖന്‍ വീട്ടമ്മയെ കടിച്ചു; വസ്ത്രത്തില്‍ മാത്രം കടിയേറ്റതിനാല്‍ ഒഴിവായത് വലിയ ദുരന്തം

  • Mananthavadi
18 May 2026

തലപ്പുഴ: തലപ്പുഴ മക്കിമലയില്‍ വീട്ടമ്മയ്ക്ക് നേരെ  മൂര്‍ഖന്‍ പാമ്പിന്റെ ആക്രമണം. വസ്ത്രത്തില്‍ കടിയേറ്റതിനാല്‍ മാത്രം മക്കിമല സ്വദേശിനി ഉഷ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. വിറക് പുരയില്‍ വിറക് എടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.വീട്ടിലെ കോഴിമുട്ടകളുടെ എണ്ണത്തില്‍ കുറവ് വരുന്നത് ഉഷയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വീട്ടാവശ്യത്തിന് ആരെങ്കിലും എടുത്തതാകാമെന്ന് കരുതി അവര്‍ ഇത് കാര്യമാക്കിയില്ല. എന്നാല്‍ വിറക് പുരയുടെ വശത്ത് കോഴികള്‍ക്ക് മുട്ടയിടാനായി കെട്ടിവച്ചിരുന്ന കൊട്ടയ്ക്കുള്ളില്‍ നിന്നും മുട്ടകള്‍ മോഷ്ടിച്ചിരുന്നത് ഉഗ്രന്‍ മൂര്‍ഖന്‍ പാമ്പായിരുന്നു. വിറക് പുരയ്ക്ക് സമീപത്തുകൂടെ നടന്നുപോവുകയായിരുന്ന ഉഷയുടെ നേര്‍ക്ക് മൂര്‍ഖന്‍ പാമ്പ് ആഞ്ഞടുക്കുകയായിരുന്നു. ഉഷയെ ആഞ്ഞു കടിച്ചെങ്കിലും ഭാഗ്യവശാല്‍ പാമ്പിന്റെ പല്ലുകള്‍ ഉഷയുടെ വസ്ത്രത്തില്‍ മാത്രമാണ് തറച്ചത്. പിടിവിട്ട പാമ്പ് ഉടന്‍ തന്നെ സമീപത്തെ വിറക് കൂനയ്ക്കുള്ളിലേക്ക് ഇഴഞ്ഞു കയറി.
ഉടന്‍ തന്നെ വീട്ടുകാര്‍ തലപ്പുഴ ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചു. വനം വകുപ്പിന്റെ റെസ്‌ക്യുവര്‍ സുജിത്ത് വയനാട് സ്ഥലത്തെത്തി. വീട്ടുകാരുടെ സഹായത്തോടെ വിറകുകള്‍ ഓരോന്നായി മാറ്റി നടത്തിയ തിരച്ചിലിനൊടുവില്‍ കൂറ്റന്‍ മൂര്‍ഖനെ സുജിത്ത് സാഹസികമായി പിടികൂടി.പിടികൂടിയ പാമ്പിനെ വനപാലകര്‍ പിന്നീട് ഉള്‍വനത്തില്‍ തുറന്നുവിട്ടു. തലനാരിഴയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ഉഷയും കുടുംബവും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 30വരെ അവസരം
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ബൈരക്കുപ്പ പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകും: എം.പി പ്രിയങ്ക ഗാന്ധി വാദ്ര
  • മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show