പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
തിരുനെല്ലി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ക്ക് തടവും പിഴയും. കാട്ടിക്കുളം, ഓളിയോട്, കുരിശു പറമ്പില്‍ വീട്ടില്‍ പി.കെ ഏലിയാസ് (62) നെയാണ് 3 വര്‍ഷം തടവും 25000 രൂപ പിഴയടക്കാനും വിധിച്ചു. കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണ കുമാര്‍ ശിക്ഷിച്ചത്.
2023 ഡിസംബറില്‍ ഇയാള്‍ ഓടിച്ചിരുന്ന ഓട്ടോയില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ തിരുനെല്ലി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഓ ആയിരുന്ന ലാല്‍ സി ബേബിയാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി.ബബിത ഹാജരായി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
