OPEN NEWSER

Friday 26. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാന്‍വേട്ട; രണ്ട് പേര്‍ പിടിയില്‍

  • Mananthavadi
16 May 2026

മാനന്തവാടി: മാനിനെ സംഘം ചേര്‍ന്ന് വേട്ടയാടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മാനന്തവാടി വരടിമൂല കിഴക്കയില്‍ ഷിനോജ് (46), കമ്മന വട്ടപ്പാറയില്‍  ബിജു (43) എന്നിവരെയാണ് ബേഗൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്.രഞ്ജിത്ത് കുമാര്‍, തിരുനെല്ലി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.വി ബിന്ദു,എം.മാധവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘം അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന്  നടത്തിയ പരിശോധനയിലാണ് കാട്ടിക്കുളം വെള്ളാഞ്ചേരിയിലുള്ള എസ്‌റ്റേറ്റിലെ ഒഴിഞ്ഞ കെട്ടിടത്തില്‍നിന്നു 1.3 കിലോ മാനിറച്ചിയുമായി ഷിനോജിനെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനും പങ്കുള്ളതായി വ്യക്തമായത്. ഷിനോജ് അറിയിച്ചതു പ്രകാരമാണ് ബിജു സുഹൃത്തുക്കളായ രാജേഷ്, അപ്പു, പ്രസാദ് എന്നിവര്‍ക്കൊപ്പം വെള്ളാഞ്ചേരിയിലെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റുള്ള മൂന്നുപേരെ ഇതുവരെ പിടികൂടിയിട്ടില്ല.
ഷിനോജിനേയും ബിജുവിനേയും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) റിമാന്‍ഡ് ചെയ്തു. 


നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ പരിധിയില്‍ വരുന്ന സ്വകാര്യ എസ്‌റ്റേറ്റുകളും വനാതിര്‍ത്തിയും വന്യമൃഗവേട്ട നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് വനപാലകര്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നു കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്. രഞ്ജിത്ത് കുമാര്‍ പറഞ്ഞു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show