OPEN NEWSER

Sunday 07. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍ ഊര്‍ജ്ജിത ക്യാമ്പയിന്‍; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

  • Mananthavadi
16 May 2026

മാനന്തവാടി: ദേശീയ ഡെങ്കിപ്പനി ദിനത്തിന്റെ ഭാഗമായി കൊതുകളുടെ ഉറവിടം നശിപ്പിക്കാനുള്ള ഊര്‍ജ്ജിത ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി ക്ഷീരസഹകരണസംഘം ഹാളില്‍  നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ദിനാചരണത്തിനോടനുബന്ധിച്ച് മാനന്തവാടി നഗരസഭയിലും ജില്ലയിലെ മറ്റു നഗരസഭകളിലും മറ്റ് വിവിധ വിവിധ ഭാഗങ്ങളിലും ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ കൊതുകുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ശുചീകരണത്തിനും തുടക്കം കുറിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ കേരളം, കുറുക്കന്‍മൂല കുടുംബാരോഗ്യ കേന്ദ്രം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. 'ഡെങ്കിപ്പനി നിയന്ത്രണം സാമൂഹ്യപങ്കാളിത്തത്തോടെ, ഉറവിടങ്ങള്‍ പരിശോധിക്കാം, വൃത്തിയാക്കാം, മൂടിവെക്കാം' എന്ന സന്ദേശം മുന്‍നിര്‍ത്തിയാണ് ഇത്തവണത്തെ പ്രവര്‍ത്തനങ്ങള്‍.

മാനന്തവാടി നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷിബു കെ ജോര്‍ജ് അധ്യക്ഷനായ പരിപാടിയില്‍ വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി രേഖ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ബയോളജിസ്റ്റ് കെ. ബിന്ദു ബോധവത്കരണ ക്ലാസി നയിച്ചു. മാനന്തവാടി നഗരസഭ കൗണ്‍സിലര്‍മാരായ റജില, ലിസി,  ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്യ വിജയകുമാര്‍, ഡെപ്യുട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം.ഫസല്‍, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ വി.പി കൃഷ്ണകുമാര്‍, കുറുക്കന്‍മൂല കുടുംബാരോഗ്യ  കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.കെ സജേഷ്, ഡി.വി.സി യൂണിറ്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.സി രമേശന്‍ എന്നിവര്‍ സംസാരിച്ചു.  ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് പ്രോഗ്രാം ഓഫീസര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, എം.എല്‍.എസ്.പി നഴ്‌സുമാര്‍, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ക്ഷീരസംഘം ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബസേലിയോസ് സ്‌കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു
  • സംസ്ഥാനത്ത് മഴ കനക്കും; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറിടത്ത് ഓറഞ്ച്
  • ഭക്ഷ്യവിഷബാധയെന്ന് സംശയം: നിരവധി കുട്ടികള്‍ ചികിത്സ തേടി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടുപേര്‍ പിടിയില്‍
  • അനധികൃത സ്വകാര്യ പ്രാക്ടീസ്: വയനാട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ വിജിലന്‍സ് പിടിയില്‍
  • നിയമ വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ക്കെതിരെ അന്വേഷണം
  • 210 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍
  • സ്‌കൂള്‍ സമയത്തെ ടിപ്പര്‍ വാഹന സമയ നിയന്ത്രണത്തിന്റെ പേരില്‍ ആര്‍ടിഒ പോലീസ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണം: ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു വയനാട് ജില്ലാ കമ്മിറ്റി
  • യുവാവ് പൊള്ളാച്ചിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • ലൈംഗീകാതിക്രമ കേസില്‍ പ്രതിക്ക് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show