OPEN NEWSER

Wednesday 20. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയോധികയുടെ കമ്മല്‍ അപഹരിച്ച അയല്‍വാസി പിടിയില്‍

  • Mananthavadi
20 May 2026

മാനന്തവാടി: അയല്‍വാസിയുടെ വീട്ടില്‍ കയറി സൗഹൃദം നടിച്ച് വയോധികയുടെ കാതിലെ കമ്മല്‍ വലിച്ചു പറിച്ച് കൊണ്ടുപോയയാള്‍ പിടിയില്‍. വള്ളിയൂര്‍ക്കാവ്, കാരത്തങ്കല്‍ വീട്ടില്‍, സനീഷ് തോമസ് (46) നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. ഇടതു കാതിലെ അര പവനോളം വരുന്ന കമ്മലാണ് അപഹരിച്ചത്. മാനന്തവാടിയിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയ മോഷണ മുതല്‍ പോലീസ് മഹസ്സര്‍ പ്രകാരം ബന്തവസിലെടുത്തു.

17.05.26 തീയ്യതി വൈകീട്ടോടെയാണ് സംഭവം.  സനീഷ് 85 വയസ്സുള്ള കല്യാണിയുടെ വീട്ടില്‍ കയറി കുശലന്വേഷണം നടത്തി സംസാരിക്കുന്നതിനിടെ കെട്ടിപ്പിടിക്കുകയും രണ്ടു ചെവിയിലും പിടിച്ചു വലിക്കുകയും ചെയ്യുകയായിരുന്നു. ചെവിയില്‍ വേദനയനുഭവപ്പെട്ട വയോധിക ഇയാള്‍ വീട്ടില്‍നിന്നും പോയ ശേഷം മരുമകളോട് കാര്യം പറഞ്ഞു. മരുമകള്‍ പരിശോധിച്ചപ്പോള്‍ ഇടത് കാതിലെ കമ്മല്‍ കാണാനില്ല എന്ന് മനസ്സിലാവുകയും തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ പി. റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ റെജി സ്‌കറിയ യാണ് കേസില്‍ അന്വേഷണം നടത്തിയത്



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയോധികയുടെ കമ്മല്‍ അപഹരിച്ച അയല്‍വാസി പിടിയില്‍
  • യുവതിക്കെതിരെ ലൈംഗീകാതിക്രമം: യുവാവ് പിടിയില്‍
  • വനിതാ എസ്.ഐയെ അക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവം;കാപ്പ കേസ് പ്രതിയടക്കം മൂന്ന് പേര്‍ പിടിയില്‍
  • പ്ലസ് വണ്‍ ഏകജാലക പ്രവേശനം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 25 മുതല്‍ ഫോക്കസ് പോയിന്റുകള്‍; വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസുകള്‍ നാളെ
  • കുട്ടിയേയും കൊണ്ട് അപകടകരമായ സ്‌കൂട്ടര്‍ യാത്ര;പോലീസ് കേസെടുത്തു; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പും
  • എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • വയനാട്ടില്‍ ഇന്ന്യെല്ലോ അലേര്‍ട്ട്
  • കെഎസ്ആര്‍ടിസി മിന്നലും ഓട്ടോയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show