OPEN NEWSER

Sunday 07. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി

  • Keralam
16 May 2026

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് 9 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് മുന്നറിയിപ്പ്. യെല്ലോ അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചത്. 2 ദിവസം കൂടെ മഴ തുടരും. ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇന്ന് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും 18ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. കാലവര്‍ഷം ആദ്യ സ്‌റ്റോപ്പായ ആന്‍ഡ്മാന്‍ നിക്കോബാര്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു, ഈ മാസം 26ന് കാലവര്‍ഷം കേരള തീരത്ത് എത്തിയേക്കുമെന്നാണ് നിഗമനം.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബസേലിയോസ് സ്‌കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു
  • സംസ്ഥാനത്ത് മഴ കനക്കും; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറിടത്ത് ഓറഞ്ച്
  • ഭക്ഷ്യവിഷബാധയെന്ന് സംശയം: നിരവധി കുട്ടികള്‍ ചികിത്സ തേടി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടുപേര്‍ പിടിയില്‍
  • അനധികൃത സ്വകാര്യ പ്രാക്ടീസ്: വയനാട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ വിജിലന്‍സ് പിടിയില്‍
  • നിയമ വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ക്കെതിരെ അന്വേഷണം
  • 210 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍
  • സ്‌കൂള്‍ സമയത്തെ ടിപ്പര്‍ വാഹന സമയ നിയന്ത്രണത്തിന്റെ പേരില്‍ ആര്‍ടിഒ പോലീസ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണം: ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു വയനാട് ജില്ലാ കമ്മിറ്റി
  • യുവാവ് പൊള്ളാച്ചിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • ലൈംഗീകാതിക്രമ കേസില്‍ പ്രതിക്ക് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show