OPEN NEWSER

Wednesday 24. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഫിസിയോ തെറാപ്പിയില്‍ നൂതന ചികിത്സാ സൗകര്യങ്ങളൊരുക്കി ബത്തേരി താലൂക്ക് ആശുപത്രി

  • S.Batheri
15 May 2026

ബത്തേരി: സ്വകാര്യ മേഖലയില്‍ വലിയ ചെലവ് വരുന്ന ഫിസിയോതെറാപ്പി ചികിത്സകള്‍ ഇനി പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ലഭിക്കും. ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിലാണ് അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ പുതിയ ഫിസിയോതെറാപ്പി യൂണിറ്റ് പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആശ്വാസമാകുന്നതാണ് ഈ പുതിയ കാല്‍വെപ്പ്. പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെയും ഫിസിയോതെറാപ്പിസ്റ്റുകളുടെയും ശാസ്ത്രീയമായ മേല്‍നോട്ടത്തിലാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം. പക്ഷാഘാതം, സന്ധിവേദന, നാഡീരോഗങ്ങള്‍ എന്നിവയ്ക്ക് പുറമെ അപകടങ്ങള്‍ക്കും ശസ്ത്രക്രിയകള്‍ക്കും ശേഷമുള്ള ശാരീരിക പുനരധിവാസത്തിനും ഇവിടെ മികച്ച ചികിത്സ ലഭ്യമാണ്. സ്‌പോര്‍ട്‌സ് ഇന്‍ജുറി മാനേജ്‌മെന്റ്, വയോജനങ്ങള്‍ക്കായുള്ള പ്രത്യേക പരിചരണം എന്നിവയും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി ഇലക്ട്രോതെറാപ്പി, ഷോക്ക് വേവ്, ലേസര്‍ തെറാപ്പി, വാക്ക്വം തെറാപ്പി, സ്‌പൈനല്‍ ഡീകംപ്രേഷന്‍ തുടങ്ങിയ നൂതന ചികിത്സാ സംവിധാനങ്ങളും ആധുനിക വ്യായാമ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

മുതിര്‍ന്നവര്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ക്ക് പുറമെ, കുട്ടികളുടെ ശാരീരികമാനസിക വളര്‍ച്ച ലക്ഷ്യമാക്കി പ്രത്യേക പീഡിയാട്രിക് ഫിസിയോതെറാപ്പി സൗകര്യങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ജന്മനായുള്ള ഭിന്നശേഷികള്‍, സെറിബ്രല്‍ പാള്‍സി, ഓട്ടിസം, നാഡിപേശിഅസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍, ചലനശേഷിക്കുറവ് എന്നിവയുള്ള കുട്ടികള്‍ക്ക് ഈ സൗകര്യങ്ങള്‍ വലിയ പ്രയോജനം ചെയ്യും. കുട്ടികള്‍ക്ക് സ്വയം പ്രവര്‍ത്തിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയാണ് ഈ വിഭാഗത്തിന്റെ പ്രധാന ലക്ഷ്യം.

ആശുപത്രിയിലെ ചികിത്സയ്ക്ക് പുറമെ, വീട്ടില്‍ നല്‍കേണ്ട തുടര്‍ചികിത്സകളെക്കുറിച്ചും രക്ഷിതാക്കള്‍ക്ക് ഇവിടെനിന്ന് പരിശീലനം നല്‍കുന്നുണ്ട്. കുട്ടികളെ എങ്ങനെ പരിചരിക്കണം, വീട്ടില്‍ ചെയ്യിപ്പിക്കാവുന്ന ലളിതമായ വ്യായാമങ്ങള്‍, ശരിയായ ശരീരനില എന്നിവയെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ആരോഗ്യ വിദ്യാഭ്യാസവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര വനംവകുപ്പിന്റെ തടസ്സം; നിയമസഭയില്‍ മന്ത്രി കെ. മുരളീധരന്‍
  • മഴ വടക്കോട്ട്; രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത,
  • പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ;മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി
  • ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു
  • പള്ളിക്കുന്ന് വെണ്ണിയോട് റോഡിന്റെ പുനര്‍നിര്‍മാണത്തിന് അഞ്ച് കോടി: മന്ത്രി ടി.സിദ്ധിഖ്
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show