OPEN NEWSER

Sunday 07. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി തട്ടിപ്പ്; പണം തട്ടി മുങ്ങിയയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി കല്‍പ്പറ്റ പോലീസ്

  • Kalpetta
14 May 2026

കല്‍പ്പറ്റ: ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വില്‍പ്പനക്കാരിയില്‍ നിന്ന് പണം തട്ടിയെടുത്ത് മുങ്ങിയയാളെ ജില്ല വിടും മുമ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി കല്‍പ്പറ്റ പോലീസ്. കോഴിക്കോട്, കുറ്റിക്കാട്ടൂര്‍ സ്വദേശി അബ്ബാസ് അലി(48)യെയാണ് കല്‍പ്പറ്റ എസ്.ഐ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കല്‍പ്പറ്റ ബീവറേജിന് സമീപം ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുന്ന വില്‍പ്പനക്കാരിയെ കബളിപ്പിച്ച് 5000 രൂപ കരസ്ഥമാക്കി സ്‌കൂട്ടറില്‍ ജില്ല വിടാന്‍ ശ്രമിക്കവേ ലക്കിടിയില്‍ നിന്ന് പിടിക്കുകയായിരുന്നു. 

12.05.2026 തീയതി ഉച്ചയോടെയാണ് സംഭവം. ലോട്ടറി ടിക്കറ്റിന്റെ അഞ്ചാമത്തെ അക്കം ചുരണ്ടി മാറ്റി മറ്റൊരു അക്കം ഒട്ടിച്ചുവെച്ചായിരുന്നു തട്ടിപ്പ്. 5000 രൂപ സമ്മാനാര്‍ഹമായ ടിക്കറ്റായി കാണിച്ചാണ് പണം തട്ടിയെടുത്തത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ വിമല്‍ ചന്ദ്രന്‍ , ഒ.എം സൈദ, സിവില്‍ പോലീസ് ഓഫിസര്‍മാരായ ജെറിന്‍ കെ. ജോണി, എം.ആര്‍. അനീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.




advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബസേലിയോസ് സ്‌കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു
  • സംസ്ഥാനത്ത് മഴ കനക്കും; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറിടത്ത് ഓറഞ്ച്
  • ഭക്ഷ്യവിഷബാധയെന്ന് സംശയം: നിരവധി കുട്ടികള്‍ ചികിത്സ തേടി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടുപേര്‍ പിടിയില്‍
  • അനധികൃത സ്വകാര്യ പ്രാക്ടീസ്: വയനാട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ വിജിലന്‍സ് പിടിയില്‍
  • നിയമ വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ക്കെതിരെ അന്വേഷണം
  • 210 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍
  • സ്‌കൂള്‍ സമയത്തെ ടിപ്പര്‍ വാഹന സമയ നിയന്ത്രണത്തിന്റെ പേരില്‍ ആര്‍ടിഒ പോലീസ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണം: ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു വയനാട് ജില്ലാ കമ്മിറ്റി
  • യുവാവ് പൊള്ളാച്ചിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • ലൈംഗീകാതിക്രമ കേസില്‍ പ്രതിക്ക് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show