OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാത്തിരിപ്പിന് വിരാമം; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

  • Keralam
14 May 2026

തിരുവനന്തപുരം:മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരത്തെ ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും. കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങളുടെ ആവര്‍ത്തനമായിരുന്നു ഇന്നലെയും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും നടത്തിയ ചര്‍ച്ചയില്‍ നേതൃത്വം ഒറ്റപേരിലേക്ക് എത്തിയെന്നാണ് സൂചന. പ്രഖ്യാപനത്തിന് മുന്‍പ് വരെ തീരുമാനം അതീവ രഹസ്യമാക്കി വെക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഘടകകക്ഷി എം എല്‍എമാരോടും തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഡിഎഫ് നേതൃയോഗം ഉച്ച തിരിഞ്ഞ് രണ്ട് മണിക്കും നിശ്ചയിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കും. സോണിയാഗാന്ധിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും രാഹുലും ഖര്‍ഗെയും അന്തിമതീരുമാനം കൈക്കൊള്ളുക എന്ന കാര്യം വ്യക്തമാണ്.

എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്ക് , അജയ് മാക്കന്‍ , കേരളത്തിന്റെ ചുമതലയുള്ള എ ഐ സിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരും തിരുവനന്തപുരത്ത് എത്തും. എംഎല്‍എമാരുടെ പിന്തുണ അനുസരിച്ച് കെ സി വേണുഗോപാലിനാണ് ഭൂരിപക്ഷം. അതേസമയം ലീഗിന്റെ സമ്മര്‍ദ്ദവും
സോഷ്യല്‍ മീഡിയ പിന്തുണയും സതീശന് അനുകൂലമാണ്. ഇത് രണ്ടുമല്ലാതെ സമവായ നീക്കത്തിനാണ് മുന്‍ഗണന എങ്കില്‍ രമേശ് ചെന്നിത്തലയാകും മുഖ്യമന്ത്രി പദത്തില്‍ എത്തുക. ഇക്കാര്യത്തില്‍ ഡല്‍ഹിയില്‍ എന്ത് ഫോര്‍മുലയാണ് തീരുമാനിച്ചത് എന്ന കാര്യത്തില്‍ ഇപ്പോഴും ആകാംക്ഷ തുടരുകയാണ്. ഘടകകക്ഷി എം എല്‍എമാരോടും തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര വനംവകുപ്പിന്റെ തടസ്സം; നിയമസഭയില്‍ മന്ത്രി കെ. മുരളീധരന്‍
  • മഴ വടക്കോട്ട്; രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത,
  • പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ;മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി
  • ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show