ക്രിസ്തുമസ് പുതുവത്സര സംഗമം നടത്തി

കേരളാ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ( KPWA ) ദുബായ് സോണിനു കീഴിലുള്ള KPWA DXB ZONE ക്രിസ്തുമസ് പുതുവത്സര സംഗമമവും വിഷന്‍ 2018 വിശദീകരണ യോഗവും ബര്‍ ദുബായ് ബസ് സ്റ്റേഷനു സമീപമുള്ള നജ്മത് അല്‍ സഹ്ര റെസ്റ്റോറന്റില്‍ സംഘടിപ്പിച്ചു. പ്രസ്തുത യോഗത്തില്‍ KPWA ദുബായ് സോണ്‍ കണ്‍വീനര്‍ സുധാകരന്‍ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. യോഗത്തിനു ദുബായ് സോണ്‍ സെക്രട്ടറി അസീസ് സ്വാഗതം ആശംസിക്കുകയും ,തുടര്‍ന്ന് അംഗങ്ങള്‍ തമ്മില്‍ പരിചയപ്പെടുകയും സ്‌നേഹസമ്മാനം പരസപരം കൈമാറുകയും ചെയ്യ്ത് ഇത് നമ്മുടെ നമ്മുടെ സങ്കടനയുടെ മത സൗഹാര്‍ദം ഉയര്‍ത്തിപിടികുന്ന ഒന്ന് ആയിരുന്നു .തുടര്‍ന്ന് KPWA UAE തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന ഡോക്യൂമെന്ററിയുടെ ഉദ്ഘാടനം കോര്‍ മെമ്പറായ തോമസ് നിര്‍വ്വഹിച്ചു .ഡോക്യൂമെന്ടറി യുടെ ചുമതല രാജേഷ് നായരെ ഏല്‍പിച്ചു . പ്രവാസലോകത്തിലും കേരളത്തിലും KPWA നടത്താന്‍പോകുന്നതും ഭാവിയില്‍ എങ്ങനെ ആണ് പ്രവാസ പുനരധിവാസം എന്നതിനെ കുറിച്ച കോര്‍ മെംബേര്‍ ആയ ഷിഹാബ് ഖാന്‍ പ്രബന്ധം അവതരിപ്പിച്ചു . പ്രവാസികള്‍ക്ക് ഇടയില്‍ KPWA യുടെ സ്വാധീനം എന്നതിനെ പറ്റി കോര്‍ മെമ്പറും യു.എ.ഇ പ്രസിഡന്റുമായ ജോസ് നോയല്‍ സംസാരിച്ചു .


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍