മെഡിസെപ്പ് പദ്ധതി പുനഃപരിശോധിക്കണം: കേരള എന്‍ജിഒ അസോസിയേഷന്‍.
ബത്തേരി: ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പുനപരിശോധിക്കണമെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി ജനറല്‍ സെക്രട്ടറി ഡി പി രാജശേഖരന്‍ ആവശ്യപ്പെട്ടു. പ്രതിമാസം പിടിക്കുന്ന തുകയില്‍ രണ്ടാം ഘട്ടം ഭീമമായ വര്‍ദ്ധനവ് വരുത്തിയിട്ടും ഒട്ടുമിക്ക ആശുപത്രികളിലും ചികിത്സ ഉറപ്പു വരുത്തുന്നതിനോ ചികിത്സാ ചെലവ് പൂര്‍ണമായി നല്‍കുന്നതിനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഒരു വീട്ടില്‍ നിന്ന് ഒന്നിലധികം പേര്‍ ജീവനക്കാരും പെന്‍ഷന്‍കാരു മായിട്ടുണ്ടെങ്കില്‍ എല്ലാവരും പ്രീമിയം അടയ്ക്കണമെന്ന തീരുമാനത്തില്‍ മാറ്റമുണ്ടാവണം ചികിത്സാ ചെലവ് ചെറിയ തുക മാത്രം ലഭിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രാഞ്ച് പ്രസിഡണ്ട് എന്‍.എ ഗഫൂര്‍ അദ്ധ്യകഷിതവഹിച്ചുഎന്‍ ജി ഒ അസോസിയേഷന്‍സംസ്ഥാന സെക്രട്ടറി കെ എ മുജീബ് മുഖ്യപ്രഭാഷണം നടത്തി.ഷാജി കെ ടി,ഷൈജു പിജെ, സജിജോണ്‍,അബ്ദുല്‍ ഗഫൂര്‍പി, ആര്‍. രാം പ്രമോദ് , സന്തോഷ് പി.ടി, കെ. ആര്‍ രതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി പ്രസിഡണ്ട് എന്‍ എ ഗഫൂര്‍ ,സെക്രട്ടറി പ്രതീഷ് കെ ആര്‍ ട്രഷറര്‍ ഗണേഷ് ബാബു എന്നിവരെ തെരഞ്ഞടുത്തു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
