ഓപ്പറേഷന്‍ സി ഹണ്ട്; സംയുക്ത പരിശോധന നടത്തി.
തിരുനെല്ലി: എക്‌സൈസ് വകുപ്പിന്റെ ഓപ്പറേഷന്‍ സി ഹണ്ടിന്റെ ഭാഗമായി വയനാട് ജില്ലയില്‍ കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്തുന്നതിനായി വയനാട് എക്‌സൈസ് ഇന്റലിജന്‍സ്, മാനന്തവാടി എക്‌സൈസ് റെയിഞ്ച്, സര്‍ക്കിള്‍ ഓഫീസുകള്‍ ഫോറസ്റ്റ് വകുപ്പുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി. തിരുനെല്ലി, ബ്രഹ്മഗിരി, മാക്രിക്കൊല്ലി, മൂലപ്പാടി, മദ്ധ്യപ്പാടി ഉന്നതി, കാജഗഡി ഉന്നതി, കരിമം ചിന്നഡി ഉന്നതി വനമേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണമാണ് പരിശോധനകള്‍ നടത്തിയത്. പരിശോധനയില്‍ വയനാട് എക്‌സൈസ് ഇന്റലിജന്‍സ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കോമത്ത്, മാനന്തവാടി എക്‌സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.രാജേഷ്, ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ ജയേഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി . പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സുരേഷ് വെങ്ങാലികുന്നേല്‍, സി വി ഹരിദാസ്, അജയകുമാര്‍.കെ.കെ, പ്രിവന്റിവ് ഓഫീസര്‍മാരായ പി കൃഷ്ണന്‍കുട്ടി, അനീഷ്.എ. എസ്, വിനോദ്.പി.ആര്‍, അനൂപ് .ഇ, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മാധവന്‍.എം, സിവില്‍ എക്‌സൈസ് ഓഫിസര്‍ പ്രണവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കിരണ്‍കുമാര്‍, സാനു.യു.എസ്, നന്ദകുമാര്‍.റ്റി.കെ. നീതു.പി.കെ, അനീഷ്. ഏ.കെ സിവില്‍ എക്‌സൈസ് ്രൈഡവര്‍മാരായ അനുപ്രകാശ്, ഷിംജിത്ത് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
