കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളി വിരുദ്ധര്‍: ആര്‍ ചന്ദ്രശേഖരന്‍
കല്‍പ്പറ്റ: 12 വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരും 10 വര്‍ഷമായി കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരും തൊഴിലാളി വിരുദ്ധ നടപടികളില്‍ മത്സരിക്കുകയാണെന്ന് സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രശേഖരന്‍. കല്‍പ്പറ്റയില്‍ നടന്ന ഐഎന്‍ടിയുസി ജില്ലാ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലേബര്‍ കോഡുകള്‍ അശാസ്ത്രീയമായി തയ്യാറാക്കി രാജ്യത്തെ തൊഴിലാളികളോട് യുദ്ധ പ്രഖ്യാപനം നടത്തുകയും തൊഴിലാളികളെ ആധുനിക അടിമത്വത്തിലേക്ക് നയിക്കുന്ന നയം പിന്തുടരുകയും തൊഴിലുറപ്പ് പദ്ധതി പേരുമാറ്റിക്കൊണ്ട് അട്ടിമറിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങളും തൊഴിലാളി പാര്‍ട്ടി എന്ന അവകാശപ്പെടുന്ന സിപിഎമ്മും ഇടതുപക്ഷവും സ്വകാര്യ കുത്തക മാനേജ്‌മെന്റുകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും തൊഴിലാളികളെ വില്‍ക്കുന്ന തരത്തിലുള്ള സമീപനം സ്വീകരിക്കുന്നതും പ്രതിഷേധാര്‍ഹം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐഎന്‍ടിയുസി സംഘടന തിരഞ്ഞെടുപ്പ് നടത്താനും ജില്ലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. മെയ് ഒന്നിന് യുദ്ധ വിരുദ്ധ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മെയ്ദിന റാലി സംഘടിപ്പിക്കാനും മെയ് 3ന് ഐഎന്‍ടിയുസി സ്ഥാപകദിനത്തില്‍ പഞ്ചായത്ത് തലങ്ങളില്‍ ജന്മദിനാഘോഷ പരിപാടികള്‍ നടത്തുവാനും തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു. മനോജ് എടാനി, കാര്‍ത്തിക് ശശി,ബി സുരേഷ് ബാബു,ടി എ റെജി, സി ജയപ്രസാദ്, ഉമ്മര്‍ കുണ്ടാട്ടില്‍, മായാ പ്രദീപ്,ടി ഉഷാകുമാരി, അരുണ്‍ ദേവ്, രാധാ രാമസ്വാമി, താരിഖ് കടവന്‍, ജിനി തോമസ്,ഒ ഭാസ്‌കരന്‍, ഗിരീഷ് കല്‍പ്പറ്റ, മോഹന്‍ദാസ് കോട്ടക്കൊല്ലി, എന്‍ കെ ജ്യോതിഷ് കുമാര്‍, കെ കെ രാജേന്ദ്രന്‍, ഷിനോജ് കാട്ടിക്കുളം, സി എ ഗോപി, ശ്രീനിവാസന്‍ തൊവരിമല, നജീബ് പിണങ്ങോട്,കെ എം വര്‍ഗീസ്, ഹര്‍ഷ്ല്‍ കോന്നാടന്‍, ജയ മുരളി, കെ അജിത, ബിന്ദു ജോസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
