കടുവ ഭീതി;ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തി.
മീനങ്ങാടി: ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന മീനങ്ങാടി ഒരപ്പ് ഭാഗത്തും അരിമുള ഭാഗങ്ങളിലും കടുവ ഭീതിയുള്ള ഭാഗങ്ങളിലും ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തി. ഇരുളം ഫോറസ്‌ററ് സ്‌റ്റേഷന്‍ റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍ ഗ്രേഡ് കെ.പി. അബ്ദുല്‍ ഗഫൂര്‍, കല്‍പ്പറ്റ ആര്‍.ആര്‍.ടി. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.കെ. രഞ്ജിത്ത്, മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് മീനങ്ങാടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവന്‍, പനമരം ബ്ലോക്ക് മെമ്പര്‍ ബിനു ജേക്കബ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ഡ്രോണ്‍ പരിശോധനയില്‍ കടുവയുടെ സാന്നിധ്യം ഈ ഭാഗങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
