മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച സംഭവം; യുവാവ് പിടിയില്‍
മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ജോലിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. കാട്ടിക്കുളം എടയൂര്‍കുന്നില്‍ താമസിക്കുന്ന കണ്ണൂര്‍ മേലേമുരിങ്ങോടി പെരുംപുന്ന മിനിക്കല്‍ വീട്ടില്‍ എന്‍.കെ. അല്‍ അമീന്‍ (28)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. ആശുപത്രിയില്‍ ജോലിയിലുണ്ടായിരുന്ന തങ്ങളെ തടഞ്ഞുവെക്കുകയും മര്‍ദിക്കുകയും ചെയ്തതായി സെക്യൂരിറ്റി ജീവനക്കാരായ വി. ചന്ദ്രന്‍, പി.വി. ഷിബു, പി.എം. അബ്ദുള്‍ സുനീര്‍ എന്നിവര്‍ പരാതി നല്‍കിയിരുന്നു. സുനീര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടുകയും ചെയ്തിരുന്നു. എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്കുനേരേയുള്ള അതിക്രമം, ആശുപത്രി സംരക്ഷണനിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. അല്‍ അമീനെ കസ്റ്റഡിയില്‍ എടുത്ത പോലീസ് അറസ്റ്റു നടപടികള്‍ക്കായി മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കി ചികിത്സയുടെ സൗകര്യാര്‍ഥം പോലീസ് നോട്ടീസ് നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
