കടുവ സാന്നിധ്യം; പരിശോധന നടത്തി.
അരിമുള: ഇരുളം ഫോറസ്‌ററ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന അരിമുള ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലും കടുവ ഭീതിയുള്ള ഭാഗങ്ങളില്‍ പരിശോധന നടത്തി. ഇരുളം ഫോറസ്‌ററ് സ്‌റ്റേഷന്‍ റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍ ഗ്രേഡ് കെ.പി. അബ്ദുല്‍ ഗഫൂര്‍, കല്‍പ്പറ്റ ആര്‍.ആര്‍.ടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍. പി.കെ. രഞ്ജിത്ത്, ബത്തേരി ഡി.വൈ.എസ്.പി. രാജേഷ് കുമാര്‍, ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം.കെ. രാജീവ് കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കല്‍പ്പാടുകള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ഇന്നലെ കല്‍പ്പാടുകള്‍ കണ്ട അരിമുള ഭാഗത്തു രണ്ട് ക്യാമറ ട്രാപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തു. രാത്രി കാല പട്രോളിങ്ങും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നതിനു മൈക്ക് അനൗണ്‍സ്‌മെന്റും നടത്തി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
