OPEN NEWSER

Saturday 25. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് കൊടും ചൂട്; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

  • Keralam
25 Apr 2026

തിരുവനന്തപുരം: കൊടും ചൂടില്‍ സംസ്ഥാനം കനത്ത ജാഗ്രതയില്‍ തുടരുന്നു. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പിന് പിന്നാലെ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്. സംസ്ഥാനത്തെ ഉഷ്ണതരംഗ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും.ഇന്ന് രാവിലെ 11 മണിക്ക് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. വിവിധ ജില്ലകളിലെ സാഹചര്യം വിലയിരുത്തി ആവശ്യമായ തുടര്‍നടപടികള്‍ യോഗം തീരുമാനിക്കും.

സംസ്ഥാനത്ത് ഇന്നലെ സൂര്യാതപമേറ്റത് 4 പേര്‍ക്കാണ്. എന്നാല്‍ ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത് താരതമ്യേന കുറഞ്ഞ താപനിലയാണ്. 39.7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയ താപനില. എന്നാല്‍ ഇന്നലെ കോഴിക്കോട് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 38 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി.ഈ മാസം 27 വരെ ഉയര്‍ന്ന താപനിലയും ഉഷ്ണ തരംഗ മുന്നറിയിപ്പും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. എന്നാല്‍ അടുത്ത അഞ്ചുദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട് .

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് കൊടും ചൂട്; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
  • കടുവ സാന്നിധ്യം; പരിശോധന നടത്തി
  • കര്‍ണാടക പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കി വയനാട്ടുകാരി
  • ട്രാഫിക് നിയമ ലംഘനം; പിഴകള്‍ പകുതി തുകയ്ക്ക് തീര്‍പ്പാക്കാന്‍ അവസരം
  • ഓപ്പറേഷന്‍ സി ഹണ്ട്; സംയുക്ത പരിശോധന നടത്തി.
  • കടുവ സാന്നിധ്യം; പരിശോധന നടത്തി.
  • കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളി വിരുദ്ധര്‍: ആര്‍ ചന്ദ്രശേഖരന്‍
  • മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച സംഭവം; യുവാവ് പിടിയില്‍
  • കടുവ ഭീതി;ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തി.
  • ആദ്യ ഡിജിറ്റല്‍ സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന്‍ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം: ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show