ട്രാഫിക് നിയമ ലംഘനം; പിഴകള്‍ പകുതി തുകയ്ക്ക് തീര്‍പ്പാക്കാന്‍ അവസരം
തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പകുതി തുകയ്ക്ക് തീര്‍പ്പാക്കാനുള്ള അവസരം ഒരുക്കി മോട്ടോര്‍ വാഹന വകുപ്പിന്റെ അമ്‌നസ്റ്റി സ്‌കീം 2026. പദ്ധതി പ്രകാരം പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ച് കേസുകള്‍ അവസാനിപ്പിക്കാം. ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ചതിന് 500 രൂപ പിഴ ലഭിച്ചവര്‍ക്ക് ഇനി 250 രൂപ അടച്ചാല്‍ മതിയാകും. മറ്റ് പ്രധാന നിയമലംഘനങ്ങള്‍ക്കും ഇതേ ഇളവ് ബാധകമാണ്. പിഴ തുക അടയ്ക്കാതെ നീണ്ടുനില്‍ക്കുന്ന കേസുകളും സാങ്കേതിക പ്രശ്‌നങ്ങളാല്‍ കുടുങ്ങിയ ചലാനുകളും പരിഹരിക്കാന്‍ ഈ പദ്ധതി സഹായകരമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീം ഏപ്രില്‍ 30ന് അവസാനിക്കും. 2024 ഡിസംബര്‍ 31വരെ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ ചെലാനുകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
