കടുവ സാന്നിധ്യം; ഇന്നും പരിശോധന നടത്തി
അരിമുള: ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന മീനങ്ങാടി ഒരപ്പ് ഭാഗത്തുള്ള പുത്തന്‍ വീട് എസ്‌റ്റേറ്റില്‍ കടുവ സാന്നിധ്യമുള്ള ഭാഗങ്ങളിലും അരിമുള ഭാഗങ്ങളിലും പരിശോധന നടത്തി. ഇരുളം ഫോറസ്‌ററ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഗ്രേഡ് കുഞ്ഞുമോന്‍ പി.എ, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുന്ദരേശന്‍. പി.വി, മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവന്‍, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ ഭാഗങ്ങളില്‍ കാടുമൂടിക്കിടക്കുന്ന എസ്‌റ്റേറ്റുകള്‍ ഉടനെ വെട്ടി തെളിയിക്കുന്നതിനു എസ്‌റ്റേറ്റ് ഉടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. പരിശോധനയില്‍ കടുവയുടെ കല്‍പ്പാടുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ക്യാമറ ട്രാപ്പുകള്‍ സ്ഥാപിക്കുകയും ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇന്നലെ കടുവയുടെ കല്‍പ്പാടുകള്‍ കണ്ട അരിമുള ഭാഗത്തു വെച്ച ക്യാമറ ട്രാപ്പുകളില്‍ കടുവയുടെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല. ഈ ഭാഗങ്ങളില്‍ രാത്രി കാല പരിശോധന യും നടത്തുന്നതാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
