കല്‍പ്പറ്റയില്‍ എന്‍.ഹംസയുടെ വാഹന ജാഥ സമാപിച്ചു
കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി എന്‍. ഹംസയുടെ നേതൃത്വത്തില്‍ നടന്ന മൂന്ന് ദിവസത്തെ വാഹന ജാഥ ഇന്നലെ വൈകീട്ടോടെ സമാപിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ച വലിയ ജനപിന്തുണ, എല്‍ഡിഎഫും യുഡിഎഫും ഉള്‍പ്പെടുന്ന പരമ്പരാഗത മുന്നണികളില്‍ വ്യക്തമായ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ജനങ്ങളെ അവഗണിച്ച് വര്‍ഷങ്ങളായി അധികാരം പങ്കിട്ട ഇരു മുന്നണികള്‍ക്കും ശക്തമായ മുന്നറിയിപ്പായാണ് ജാഥ മാറിയതെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എസ്ഡിപിഐ ഉയര്‍ത്തിയ ബദല്‍ രാഷ്ട്രീയ മുദ്രാവാക്യം, മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ മാറ്റത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ചതായും, വീടുകള്‍ തോറും എത്തിച്ചേര്‍ന്ന് ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കേട്ട ജാഥ, പരമ്പരാഗത രാഷ്ട്രീയ കാപട്യങ്ങളെ തുറന്നുകാട്ടിയതായി നേതൃത്വം പറഞ്ഞു.
യുവജനങ്ങളും സ്ത്രീകളും ഉള്‍പ്പെടെയുള്ള വിവിധ സമൂഹവിഭാഗങ്ങളുടെ സജീവ പങ്കാളിത്തം ബദല്‍ രാഷ്ട്രീയത്തിന്റെ ശക്തി പ്രകടമാക്കിയെന്നും
പിണങ്ങോട് നടന്ന സമാപന യോഗം ശക്തമായ രാഷ്ട്രീയ പ്രഖ്യാപനമായി മാറിയതായും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍ മാറ്റം അനിവാര്യമാണെന്നും, ജനങ്ങള്‍ ഇത്തവണ ബദല്‍ രാഷ്ട്രീയത്തെ തിരഞ്ഞെടുക്കുമെന്നും നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
