വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ് നടത്തി
ബത്തേരി: കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ കീഴിലുള്ള മേരാ യുവ ഭാരത് വയനാടിന്റെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി മാര്‍ ബസേലിയോസ് കോളേജ് ഓഫ് എഡ്യൂക്കേഷന്റെ സഹകരണത്തോടെ വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ് പരിപാടിയുടെ ഭാഗമായി 'അടിയന്തിരാവസ്ഥയുടെ അമ്പത് വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനുള്ള പാഠങ്ങള്‍' എന്ന വിഷയത്തില്‍ പ്രസംഗ മത്സരവും യുവസംവാദ പരിപാടിയും സംഘടിപ്പിച്ചു. മാര്‍ ബസേലിയോസ് കോളേജ് ലോക്കല്‍ മാനേജറും ബര്‍സാറുമായ റവ. ഫാദര്‍ ജേക്കബ് ഒറവക്കല്‍ ഒ ഐ സി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേരാ യുവ ഭാരത് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ വിനോദ് തോമസ് മുഖ്യാതിഥിയായിരുന്നു.
കോളേജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. കെ കെ രജീഷ് കുമാര്‍, മേരാ യുവ ഭാരത് പ്രതിനിധി കെ എ അഭിജിത്ത്, അസിസ്റ്റന്റ് പ്രൊഫസര്‍ ലയ ബേബി, ഡോ. വി സതീഷ് കുമാര്‍, വി പി ബാലചന്ദ്രന്‍, കെ യു ഹരിദാസ്, കെ ചിത്രേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അശ്വതി ഗോപിനാഥ്, അഞ്ജലി കൃഷ്ണ, ടി വി ഡാനിഷ്, ഗൗരിശ്രീ ദിലീപ്, മെല്‍ന നോബിള്‍ എന്നീ പ്രസംഗ മത്സര വിജയികള്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
