OPEN NEWSER

Sunday 25. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഗവേഷണത്തില്‍ നൂറുമേനി; ചരിത്രം കുറിച്ച് നീലഗിരി കോളേജ്; ഒരൊറ്റ ദിവസം പിഎച്ച്ഡി നേടിയത് മാനേജിംഗ് ഡയറക്ടര്‍ ഉള്‍പ്പെടെ 13 അധ്യാപകര്‍

  • National
22 Feb 2026

താളൂര്‍: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അത്യപൂര്‍വ്വമായ നേട്ടം കൈവരിച്ച് നീലഗിരി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്. ഒരൊറ്റ ദിവസം കൊണ്ട് ഒരു കോളേജിലെ 13 അധ്യാപകര്‍ പിഎച്ച്ഡി ബിരുദം കരസ്ഥമാക്കി ഭാരതിയാര്‍ സര്‍വ്വകലാശാലയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചു.

ഡോ. റാശിദ് ഗസ്സാലി (കരിയര്‍ ഗൈഡന്‍സ്)
ഡോ. ഡെന്‍സി പി. (മാനേജ്‌മെന്റ്)
ഡോ. ജിതിന്‍ സ്‌കറിയ (കോമേഴ്‌സ്)
ഡോ. റോഷ്മ പി. ആര്‍. (ഇംഗ്ലീഷ്)
ഡോ. ലീമ തോമസ് (ഇംഗ്ലീഷ്)
ഡോ. സിജിന വി. പി. (കോമേഴ്‌സ്)
ഡോ. ശ്രീന വി. എ. (കോമേഴ്‌സ്)
ഡോ. രഞ്ജിനി വി. കെ. (മാനേജ്‌മെന്റ്)
ഡോ. ഇലക്കിയ ആര്‍. (ഇംഗ്ലീഷ്) 
ഡോ. മുത്തുകുമാര്‍ പി. (കമ്പ്യൂട്ടര്‍ സയന്‍സ്)
ഡോ. അനുമോള്‍ പി. ടി. (കോമേഴ്‌സ്)
ഡോ. അര്‍ച്ചന എം. എസ് (കമ്പ്യൂട്ടര്‍ സയന്‍സ്)
ഡോ. മൈക്കിള്‍ രാജ് (കമ്പ്യൂട്ടര്‍ സയന്‍സ്) 
എന്നിവര്‍ കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വ്വകലാശാലയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയില്‍ നിന്നും അധ്യാപകര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി.

മാതൃകയായി മാനേജ്‌മെന്റും അധ്യാപകരും:
അധ്യാപകര്‍ക്ക് പ്രചോദനമായി സ്ഥാപനത്തിന്റെ സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറുമായ ഡോ. റാഷിദ് ഗസാലി തന്റെ രണ്ടാമത്തെ പിഎച്ച്ഡി ഇതേ വേദിയില്‍ വെച്ച് സ്വീകരിച്ചു എന്നത് ഏറെ ശ്രദ്ധേയമായി. 
സാധാരണയായി വിദ്യാര്‍ത്ഥികളെ ഗവേഷണത്തിന് പ്രേരിപ്പിക്കുന്ന അധ്യാപകര്‍, സ്വയം ഗവേഷണ പാതയില്‍ മാതൃകയാകുന്നത് ക്യാമ്പസുകളില്‍ അപൂര്‍വ്വ കാഴ്ചയാണ്.
ഈ ചരിത്ര നേട്ടത്തിന് പിന്നില്‍ കോളേജ് മാനേജ്‌മെന്റിന്റെ കൃത്യമായ ആസൂത്രണവും പിന്തുണയുമുണ്ട്. ഗവേഷണ മോഹമുണ്ടായിട്ടും സാമ്പത്തികവും അക്കാദമികവുമായ തടസ്സങ്ങള്‍ നേരിട്ടിരുന്ന അധ്യാപകര്‍ക്കായി മാനേജ്‌മെന്റ് പ്രത്യേക റിസര്‍ച്ച് സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ശമ്പളത്തിന് പുറമെ നല്‍കുന്ന ഈ സാമ്പത്തിക സഹായവും ഗവേഷണത്തിനായി ക്യാമ്പസില്‍ ഒരുക്കിയ അത്യാധുനിക സൗകര്യങ്ങളുമാണ് ഇത്രയധികം അധ്യാപകരെ ഒരേസമയം ഈ ലക്ഷ്യത്തിലെത്തിച്ചത്.

നാഴികക്കല്ലുകള്‍ പിന്നിട്ട് നീലഗിരി: 

ഗവേഷണ രംഗത്ത് മാത്രമല്ല, മറ്റ് അക്കാദമിക മേഖലകളിലും നീലഗിരി കോളേജ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്:

NAAC A++ പദവി: ആദ്യ സൈക്കിളില്‍ തന്നെ നാക് A++ ഗ്രേഡ് നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ (Youngest) കോളേജുകളില്‍ ഒന്നാണിത്.
ഓട്ടോണമസ് പദവി: അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ കോളേജിന് സ്വയംഭരണ പദവി ലഭിച്ചു.
 ഗവേഷണ വകുപ്പുകള്‍: നിലവില്‍ കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പുകളില്‍ കോളേജ് ഔദ്യോഗികമായി ഗവേഷണ പഠനം ആരംഭിച്ചിട്ടുണ്ട്.
 പേറ്റന്റുകള്‍: വിവിധ വിഷയങ്ങളില്‍ അധ്യാപകര്‍ ഇതിനോടകം തന്നെ നിരവധി പേറ്റന്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.

ലക്ഷ്യം അന്താരാഷ്ട്ര നിലവാരം: 
നിലവില്‍ കോളേജിലെ 25 അധ്യാപകര്‍ വിവിധ വിഷയങ്ങളില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കി സേവനം അനുഷ്ഠിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഡോക്ടറേറ്റ് ബിരുദമുള്ള അധ്യാപകര്‍ സേവനം ചെയ്യുന്ന സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് എന്ന ലക്ഷ്യത്തിലേക്കാണ് സ്ഥാപനം നീങ്ങുന്നത്. കേരളതമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ താളൂരില്‍ സ്ഥിതി ചെയ്യുന്ന ഈ കലാലയം, ഗവേഷണ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് നേതൃത്വം നല്‍കുന്നത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • റോഡരികിലൂടെ നടന്നുപോകവേ കാറിടിച്ച് തെറിപ്പിച്ചു;12 വയസ്സുകാരിക്ക് ദാരുണാന്ത്യം
  • വയനാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിങ് എന്നിവയ്ക്ക് നിരോധനം
  • യുവതിയെ പിന്തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍
  • ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസ്, 9 വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി.
  • കുട്ടികള്‍ക്കായുള്ള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം: ബാലാവകാശ കമ്മീഷന്‍
  • ബൈരക്കുപ്പ പാലം സേതുബന്ധന്‍ പദ്ധതിയില്‍: നിര്‍മാണ നടപടികള്‍ ഉടന്‍: മന്ത്രി പി.കെ. ബഷീര്‍
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • എം.ഡി.എം.എയുമായി 2 പേര്‍ അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജിലെ ചികില്‍സാ പിഴവ്;മന്ത്രിയും എം.എല്‍.എയും മറുപടി പറയണം: യുവമോര്‍ച്ച
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show