OPEN NEWSER

Wednesday 24. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട്ടില്‍ നിന്നും കാണാതായ യുവാക്കള്‍ വന്‍ മയക്കുമരുന്ന് ശേഖരവും മാരകായുധവുമായി കര്‍ണാടക പോലീസിന്റെ പിടിയില്‍

  • National
19 Feb 2026

പുത്തൂര്‍ (കര്‍ണാടക): വയനാട്ടില്‍ നിന്നും കാണാതായതായി ബന്ധുക്കള്‍ പരാതിപ്പെട്ട രണ്ട് യുവാക്കളെ വന്‍ മയക്കുമരുന്ന് ശേഖരവും മാരകായുധവുമായി കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കട്ടയാട് മുണ്ടക്കുന്നില്‍  ഇസ്മായില്‍ (28), കുറ്റിയാടി പാലേരി കാഞ്ഞായി വീട്ടില്‍ ഷംസീര്‍ (27) എന്നിവരെയാണ് ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ റൂറല്‍ പോലീസ് പിടികൂടിയത്. ഇവര്‍ക്കൊപ്പം കുറ്റിയാടി  വേളം സ്വദേശിയായ പൊന്ന് അജ്മല്‍ എന്ന മുഹമ്മദ് അജ്മല്‍ (30) എന്നയാളും പിടിയിലായിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഫെബ്രുവരി 18 ബുധനാഴ്ച കര്‍ണാടക പുത്തൂരിലെ ഒലമുഗ്രു ഗ്രാമത്തില്‍ വെച്ച് പുത്തൂര്‍ റൂറല്‍ പോലീസ് ഹ
പരിശോധിക്കുകയും, വാഹനത്തിനുള്ളില്‍ നിന്ന്  50
 ഗ്രാം എംഡിഎംഎയും , സീറ്റിന് അടിയിലായി ഒളിപ്പിച്ച നിലയില്‍ ഒരു മാരകായുധവും  പോലീസ് പിടിച്ചെടുക്കുകയായിരുന്നു. ലഹരിമരുന്ന് ഇടപാടുകള്‍ക്കിടയില്‍ സുരക്ഷയ്ക്കായി കരുതിയതാണ് ഈ ആയുധമെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.യുവാക്കളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നേരത്തെ വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കിയിരുന്നു.

പിടിയിലായ ഇസ്മായില്‍ ലഹരിമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളിയാണ്. 2024 ജൂലൈ 4ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്ത് വെച്ച് 981 ഗ്രാം എംഡിഎംഎയുമായി ഇസ്മായിലിനെ കോഴിക്കോട് എക്‌സൈസ് ഫ്‌ലയിങ് സ്‌ക്വാഡ് പിടികൂടിയിരുന്നു. ഈ കേസിലെ മൂന്നാം പ്രതിയായ അജ്മലും അന്ന് ഇസ്മായിലിനൊപ്പം കേസില്‍ പ്രതിയായിരുന്നു. നിലവില്‍ പുത്തൂര്‍ റൂറല്‍ പോലീസ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരവും ആംസ് ആക്ട് പ്രകാരവും പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി.
ഥീൗ ലെിേ

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര വനംവകുപ്പിന്റെ തടസ്സം; നിയമസഭയില്‍ മന്ത്രി കെ. മുരളീധരന്‍
  • മഴ വടക്കോട്ട്; രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത,
  • പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ;മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി
  • ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show