OPEN NEWSER

Saturday 22. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് മുസ്ലിം ഓര്‍ഫനേജ് റമദാന്‍ ക്യാമ്പയിനിന് തുടക്കം

  • International
17 Feb 2026

ദുബൈ: വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 1,100ലധികം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന, 1,100 േലറെ അനാഥഅഗതി മക്കളുടെ ദൈനംദിന ജീവിതത്തിനും അവരുടെ സ്വപ്നസാക്ഷാത്കാരത്തിനും നിദാനമായ വയനാട് മുസ്ലിം ഓര്‍ഫനേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്നതിനായി ദുബൈ ചാപ്റ്റര്‍ റംസാന്‍ ക്യാമ്പയിന് തുടക്കം കുറിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് കെ.പി. മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കുടുംബ സദസ്സ് യു.എ.ഇ. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞമ്മദ് ഹാജി (ദിബ്ബ) ഉദ്ഘാടനം ചെയ്തു. ഡോ. ബാസിം ഗസ്സാലി മുഖ്യപ്രഭാഷണം നടത്തി. റമദാന്റെ ആത്മീയ തയ്യാറെടുപ്പിന്റെ ഭാഗമായി വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സൂക്ഷ്മതയും ആത്മപരിശുദ്ധിയും പാലിച്ച് വിജയകരമായ ജീവിതം കൈവരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം കുടുംബസദസ്സില്‍ ഉണര്‍ത്തി. അഹമ്മദ് കടോളി, കെ.പി. മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് റമദാന്‍ ക്യാമ്പയിന്‍ ഔപചാരികമായി ഉദ്ഘാടനം നിര്‍വഹിച്ചു. സക്കരിയ ദാരിമി, അബ്ദുല്‍ നാസര്‍ ഖാസിമി, മൊയ്തു മക്കിയാട്, നൗഷാദ് വി.പി., നിസാര്‍ ഇല്ലത്ത്, ഷിബു കാസിം, അബ്ദുല്ല വലിയാണ്ടി, മജീദ് കുയ്യോടി, അന്‍വര്‍ഷാദ് എന്‍.സി, സത്താര്‍ കുരിക്കള്‍, ഹാരിസ് ടി.പി, മുനീര്‍ കുറ്റിയില്‍, അയൂബ് പതിയില്‍, സുനീര്‍ ഉസ്മാന്‍, റിയാസ് എം.കെ, ഗഫൂര്‍ പാപ്പാട്, മുസ്തഫ മണിയോടന്‍, സുഹൈല്‍ കാക്കവയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി മജീദ് മടക്കിമല സ്വാഗതവും ട്രഷറര്‍ അഡ്വ. മുഹമ്മദലി നന്ദിയും അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   02-Jun-2026

kuhjcn


LATEST NEWS

  • റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോട്ടറി വില്‍പ്പനക്കാരന്‍ വാഹനമിടിച്ച് മരിച്ചു
  • ദുരന്ത ബാധിതര്‍ക്കായുള്ള പുനരധിവാസ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്
  • കമ്പളനാട്ടിയെ ആദിവാസി പാരമ്പര്യമായി മഹത്വവല്‍ക്കരിക്കരുത്: ചരിത്രത്തിലെ ചൂഷണം മറക്കരുത്: മണിക്കുട്ടന്‍ പണിയന്‍
  • മുണ്ടക്കൈ ചൂരല്‍മല ഉപജീവന പദ്ധതി ധനസഹായ വിതരണോദ്ഘാടനം നാളെ; മന്ത്രി ടി.സിദ്ദിഖ് നിര്‍വഹിക്കും
  • യുവാവിനെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി
  • കൈക്കൂലി കേസില്‍ മുന്‍ എസ്.ഐക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ
  • കുടുംബശ്രീ ജില്ലാ മിഷന്‍ കമ്പളനാട്ടി നടീല്‍ ഉത്സവം നടത്തി
  • വയനാട് ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി വിലസിയ മാല കവര്‍ച്ചാസംഘത്തിലെ രണ്ട് പേര്‍ കൂടി വയനാട് പോലീസിന്റെ പിടിയില്‍; മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയില്‍ പിടിയിലായവരുടെ എണ്ണം ഏഴായി
  • ഓണസമൃദ്ധി, ഓണവിപണികള്‍ ഓഗസ്റ്റ് 22 മുതല്‍ 25 വരെ
  • ഓപ്പറേഷന്‍ തണ്ടര്‍: കഞ്ചാവുമായി പഞ്ചാബ് സ്വദേശി എക്‌സൈസിന്റെ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show