അക്ഷരോന്നതി പദ്ധതി ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ: കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അക്ഷരോന്നതി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ഹനീഫ യുവ എഴുത്തുകാരിയും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരിയുമായ സൗമ്യഅരുണില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിന്‍സി സണ്ണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, േബ്ലാക്ക് മെമ്പര്‍മാര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അക്ഷരോന്നതി പദ്ധതിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
