OPEN NEWSER

Thursday 10. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മുംബൈ ഹാഫ് മാരത്തണില്‍ മലയാളി തിളക്കം; മാനന്തവാടിക്കാരായ ജോസിനും തോമസിനും സ്വര്‍ണം

  • National
19 Jan 2026

മുംബൈ: രാജ്യത്തെ പ്രമുഖ കായിക മാമാങ്കങ്ങളിലൊന്നായ മുംബൈ ഹാഫ് മാരത്തണില്‍ കേരളത്തിന് അഭിമാനമായി മാനന്തവാടി ദ്വാരക സ്വദേശികളായ ഇല്ലിക്കല്‍ജോസും, തോമസ് പള്ളിത്താഴത്തും. തങ്ങളുടെ വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇരുവരും സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി. ജോസ് 50 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലും, തോമസ് 60 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലുമാണ് മത്സരിച്ചത്.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ട്രാക്കില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ഓട്ടക്കാരടങ്ങുന്ന പതിമൂവായിരത്തോളം ആളുകളെ പിന്തള്ളിക്കൊണ്ടാണ് ഈ മലയാളി താരങ്ങളുടെ നേട്ടം. കൃത്യമായ പരിശീലനവും കഠിനാധ്വാനവുമാണ് തങ്ങളെ വിജയത്തിലേക്ക് നയിച്ചതെന്ന് ഇരുവരും പ്രതികരിച്ചു.

കായിക പ്രേമികളും വിവിധ സംഘടനകളും ഇവര്‍ക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തി. മുംബൈയിലെ പ്രമുഖ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് ഇവര്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. 
ദീര്‍ഘദൂര ഓട്ടത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിരവധി സ്വര്‍ണ്ണ മെഡലുകള്‍ വാരിക്കൂട്ടിയ വ്യക്തികളാണ് ജോസും തോമസും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല: രോഗികള്‍ പ്രതിസന്ധിയില്‍; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സിപിഐ എം പ്രതിഷേധം
  • ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം
  • ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി; ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളില്‍ ലഹരി കൈമാറിയവര്‍ പിടിയില്‍
  • പള്ളിക്കല്‍ ഡിവിഷന്‍ സീറ്റ്: എംഎല്‍എയും പഞ്ചായത്ത് കോണ്‍ഗ്രസ് നേതൃത്വവും രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് യൂത്ത് ലീഗ്
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസും ലീഗും കട്ടയ്ക്ക് കട്ട..! ലീലാ ഗോവിന്ദനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • യാത്രക്കാരന് ടിക്കറ്റ് നല്‍കാതെ യാത്ര ചെയ്യിപ്പിച്ച കണ്ടക്ടര്‍ക്ക് സസ്‌പെപെന്‍ഷന്‍
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യൂഡിഎഫില്‍ സമവായമായില്ല; മുസ്ലീം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • മാനന്തവാടി നഗരസഭാ ഓഫീസ് സെപ്തംബര്‍ 14 മുതല്‍ പുതിയ കെട്ടിടത്തിലേക്ക്
  • വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സവാള വില്‍പ്പന ആരംഭിച്ചു; 35 രൂപ നിരക്കില്‍ ലഭ്യമാകും
  • സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം നാളെ തുടങ്ങും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show