അനധികൃത മദ്യവില്‍പ്പനക്കാരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു
കാക്കവയല്‍: കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി,ഷര്‍ഫുദ്ദീനും സംഘവും കാക്കവയല്‍ തെനേരി ഭാഗത്ത് നടത്തിയ റെയിഡില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയതിനും വില്‍പ്പനക്കുവേണ്ടി മദ്യം സൂക്ഷിച്ച കുറ്റത്തിനും ഒരാളെ അറസ്റ്റ് ചെയ്തു. കാക്കവയല്‍ തെനേരി സ്വദേശി വട്ടോലില്‍ വീട്ടില്‍ ജോസഫ് (67) എന്നയാളെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ എക്‌സൈസ് ഇന്റലിജന്‍സില്‍ നിന്നും ഉള്ള വിവരവും ഉണ്ടായിരുന്നു.ഇയാളില്‍ നിന്നും 3.700 ലിറ്റര്‍ വിദേശമദ്യവും മദ്യവില്‍പ്പന നടത്തിയ വകയില്‍ ലഭിച്ച പണവും , മദ്യവില്‍പ്പനക്കായി ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തു.പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിപോള്‍ , അനന്തുമാധവന്‍ , വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിബിത, പ്രസന്ന എന്നിവര്‍ പങ്കെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മദ്യവില്‍പ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
