ആരോഗ്യ പരിശോധനാ ക്യാമ്പ് നടത്തി.
പുല്‍പ്പള്ളി: ചെറ്റപ്പാലം സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുല്‍പള്ളി ജ്യോതി മെഡിക്കല്‍ ലാബിന്റെ നേതൃത്വത്തില്‍ സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് നടത്തി. ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ക്യാമ്പ്. വികാരി ഫാ.കുര്യാക്കോസ് വെള്ളച്ചാലില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ട്രസ്റ്റി കെ.ജി. തങ്കച്ചന്‍, സെക്രട്ടറി സി.കെ. ഷാജി, ഷിന്റോ ഓണാട്ട്, വര്‍ഗീസ് പനച്ചിക്കല്‍, റീനാ ഷാജി, സി.കെ.ജോര്‍ജ്, ജിഷ തടത്തില്‍, പഴയിടത്ത് ജോമോന്‍, ബിനാ സാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
