മെഡിക്കല്‍ കോളജ്, ബ്രഹ്മഗിരി വിഷയങ്ങളില്‍ സി പി എം നിലപാട് വ്യക്തമാക്കണം: കോണ്‍ഗ്രസ്
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിന്റെ അനാസ്ഥ മൂലംയുവതിക്ക് നേരിടേണ്ടി വന്ന ദുരാവസ്ഥയില്‍ മന്ത്രി ഒ ആര്‍ കേളുവിന്റെ നിലപാട് തന്നെയാണോ സിപിഎമ്മിന് എന്ന് വ്യക്തമാക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അസൗകര്യത്തിന്റെയും അനാസ്ഥകളുടെയും വിളനിലമായി മെഡിക്കല്‍ കോളജ് മാറി. പ്രഖ്യാപനങ്ങള്‍ അല്ല സേവനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഒന്നര വര്‍ഷമായി സിടി സ്‌കാന്‍ സൗകര്യം ലഭ്യമല്ല. എംആര്‍ഐ സ്‌കാന്‍ സൗകര്യം ലഭ്യമല്ലാത്ത ഏക മെഡിക്കല്‍ കോളജ് ആയി വയനാട് മെഡിക്കല്‍ കോളജ് മാറി. 2014 ല്‍ യുഡിഎഫ് സര്‍ക്കാരാണ് വയനാട് മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചത്. പക്ഷേ 2021 ല്‍ മാത്രമാണ്ജില്ലാ ആശുപത്രിമെഡിക്കല്‍ കോളജായി ഉയര്‍ത്തിയത്. ഇ പ്പോഴും പല വിഭാഗത്തിലും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമല്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
2015 ല്‍ അന്നത്തെ മന്ത്രി പി കെ ജയലക്ഷ്മി തറക്കല്ലിട്ട കെട്ടിടം ഇപ്പോഴും പൂര്‍ണ്ണസജ്ജം ആയിട്ടില്ല. പ്രാഥമിക ടെസ്റ്റുകള്‍ പലതും മെഡിക്കല്‍ കോളജ് ലാബില്‍ ചെയ്യുവാന്‍ കഴിയുന്നില്ല.ഒരാഴ്ചയില്‍ 100 പേര്‍ക്ക് മാത്രമാണ് കാത്ത് ലാബില്‍ അഡ്മിഷന്‍ ലഭ്യമാകുന്നത്. മെഡിക്കല്‍ കോളജിന്റെ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ ജാഗ്രത കാണിക്കുന്നതിന് പകരം വാചക കസര്‍ത്ത് നടത്തുകയാണ് മന്ത്രിയെന്നും യോഗം കുറ്റപ്പെടുത്തി.
ബ്രഹ്മഗിരി വിഷയത്തില്‍ സിപിഎം വീണ്ടും വീണ്ടും നിക്ഷേപകരെ വഞ്ചിക്കുകയാണ്. മന്ത്രി ആര്‍ കേളു, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി സി.കെ ശശീന്ദ്രന്‍,പി കൃഷ്ണപ്രസാദ്എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുള്ളത്. ഇവര്‍ നടത്തിയ അഴിമതിയും ധൂര്‍ത്തും ആയിരത്തിലേറെ നിക്ഷേപകരെ വഴിയാധാരമാക്കി. സിപിഎം അനുഭാവികളും സഹയാത്രികരുമായവരില്‍ നിന്നും കോടികള്‍ പിരിച്ചിട്ടും,സിപിഎം മൗനവ്രതത്തിലാണ്.ഈ വിഷയത്തില്‍ സിപിഎം സംസ്ഥാന ജില്ലാ സെക്രട്ടറിമാര്‍ നിലപാട് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ്
പണം നഷ്ടമായവര്‍ ബ്രഹ്മഗിരിക്കെതിരെ പരാതി നല്‍കി എങ്കിലും രാഷ്ട്രീയ ഭരണ സ്വാധീനം ഉപയോഗിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും
പോലീസ് തയ്യാറായിട്ടില്ലെന്നും യോ
ഗം ചൂണ്ടിക്കാട്ടി. സി പി എമ്മിന് ആത്മാഭിമാനം ഉണ്ടെങ്കില്‍ നിക്ഷേപകരുടെ പണം എന്ന്
തിരികെ നല്‍കുമെന്ന്
പറയാനുള്ള മാന്യത കാണിക്കണ
മെന്നും യോഗം ആവശ്യപ്പെട്ടു. മന്ത്രിയും മുന്‍ എം എല്‍ എമാര്‍ക്കുമെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ് എടുക്കണമെന്നും യോഗം ആവശ്യപ്പെ
ട്ടു.
13 ,14 ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടത്തുന്ന തൊഴിലുറപ്പ് സംരക്ഷണ സമരത്തില്‍ ജില്ലയില്‍ നിന്നും 500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. ഈ മാസം 16ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പില്‍ പങ്കെടുക്കുന്ന നിയോജകമണ്ഡലം നേതൃത്വ യോഗങ്ങള്‍ നടക്കും. 30ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ തൊഴില്‍ സംരക്ഷണ സംഗമം നടക്കും.
ഡി.സി.സിയില്‍ നടന്ന യോഗത്തില്‍ അഡ്വ. ടി ജെ. ഐസക്ക് അധ്യക്ഷത വഹിച്ചു. അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ, യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പി. കെ. ജയലക്ഷ്മി, പി. പി. ആലി, സി പി വര്‍ഗീസ്, കെ ഇ വിനയന്‍, കെ വി പോക്കര്‍ ഹാജി, ഒ വി അപ്പച്ചന്‍, എം. എ. ജോസഫ്, എം ജി ബിജു, ശോഭന കുമാരി, വിജയമ്മ ടീച്ചര്‍, പി കെഅബ്ദുറഹിമാന്‍, നജീബ് കരണി, ബിനു തോമസ്, അഡ്വക്കേറ്റ് എം വേണുഗോപാല്‍, ചിന്നമ്മ ജോസ്, നിസി അഹമ്മദ്, ബീന ജോസ്, എടക്കല്‍ മോഹനന്‍, എന്‍ യു ഉലഹന്നനാന്‍, കമ്മന മോഹനന്‍, പി വി ജോര്‍ജ്, ശ്രീകാന്ത് പട്ടയന്‍, വര്‍ഗീസ് മുരിയന്‍ക്കാവില്‍, ബി സുരേഷ്, പോള്‍സണ്‍ കൂവക്കല്‍, ഉമ്മര്‍ കുണ്ടാട്ടി, എ എം നിഷാന്ത്, ജില്‍സണ്‍ തൂപ്പുംകര തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
