ശ്രീനാരായണ ദര്‍ശനം കാലഘട്ടത്തിന്റെ ആവശ്യം: സ്വാമി സുരേശ്വരാനന്ദ
പുല്‍പ്പള്ളി: ലോകത്തിന് തന്നെ വെളിച്ചവും ജീവിത മാര്‍ഗവുമായ ശ്രീനാരായണ ഗുരുദേവദര്‍ശനം പ്രചരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ശിവഗിരി മഠം സന്യാസി സുരേശ്വരാനന്ദ സ്വാമികള്‍ പറഞ്ഞു. ഗുരുധര്‍മ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ യുവജനസഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തില്‍ വാളവയല്‍ ചുഴിക്കര നിഷ രാജന്റെ ഭവനത്തില്‍ നടന്ന ശ്രീനാരായണ ധര്‍മ്മ സംഘം സ്ഥാപക ദിനാഘോഷവും കുടുംബ പ്രാര്‍ത്ഥനയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യനെ മാറ്റിനിര്‍ത്താന്‍ പാടില്ല.ജീവന് ഊര്‍ദ്ധ്വഗതിയെ പ്രദാനം ചെയ്യുന്ന ഉദാത്തമായ ലക്ഷ്യമായിരിക്കണം മതങ്ങള്‍ക്ക് ഉണ്ടാകേണ്ടത്. എല്ലാ മതത്തിന്റെയും പരമമായ ഉദ്ദേശം ഒന്നായതുകൊണ്ട് തന്നെ മതങ്ങള്‍ തമ്മില്‍ കലഹിക്കേണ്ട ആവശ്യമില്ലെന്നും ഗുരുദേവന്‍ അരുളി ചെയ്തിട്ടുണ്ട്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവിന്റെ മഹത്തായ പ്രബോധനം തന്നെയാണ് ഏകലോക മാനവികതയുടെ അടിത്തറയാകുന്ന ദര്‍ശനം എന്നും സ്വാമിജി പറഞ്ഞു ഗുരുവിന്റെ ഈ ദര്‍ശനങ്ങള്‍ ലോകത്തെവിടെയും പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് 1928ല്‍ ശ്രീനാരായണ ധര്‍മ്മസംഘം സ്ഥാപിതമായതെന്നും ശ്രീനാരായണ ദര്‍ശന പ്രചാരണങ്ങളില്‍ ജാതിമതരാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് ഉപരിയായി എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും സുരേശ്വരനന്ദ സ്വാമികള്‍ അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ഗുരുധര്‍മ്മ പ്രചരണ സഭ വയനാട് ജില്ലാ പ്രസിഡണ്ട് കെ ആര്‍ ജയരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ എന്‍ ചന്ദ്രബാബു ട്രഷറര്‍ സത്യന്‍ ചുള്ളിയോട് കേന്ദ്ര സമിതി അംഗങ്ങളായ സരസു നാരായണന്‍കുട്ടി, സി കെ മാധവന്‍,മാതൃസഭാ സെക്രട്ടറി നിഷാരാജന്‍, ഭാരവാഹികളായ എം വി ബാബു, സി ആര്‍ പ്രദീപ്, ഷിനോജ് ചേകാടി,ഇന്ദിര രാജന്‍, രാജി പ്രദീപ് എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ ഗുരുധര്‍മ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റികയുടെ നേതൃത്വത്തില്‍ വാളവയലില്‍ നടന്ന ശ്രീനാരായണ ധര്‍മ്മസംഘം സ്ഥാപക ദിനാഘോഷവും കുടുംബ പ്രാര്‍ത്ഥന യോഗവും ശിവഗിരി മഠം സന്യാസി സ്വാമി സുരേശ്വരാനന്ദ ഉദ്ഘാടനം ചെയ്യുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
