മാനന്തവാടി നഗരസഭയില്‍ സ്ഥിരംസമിതിയധ്യക്ഷര്‍ ചുമതലയേറ്റു
മാനന്തവാടി: മാനന്തവാടി നഗരഭയിലെ സ്ഥിരം സമിതിയധ്യക്ഷ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. അഞ്ച് സ്ഥിരംസമിതിയധ്യക്ഷ സ്ഥാ നത്തേക്കും യുഡിഎഫ് അംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഓരോ സ്ഥിരം സമിതിയിലും യുഡിഎഫിന് നാലും എല്‍ഡിഎഫിനു രണ്ടും അംഗങ്ങളാണുണ്ടായിരുന്നത്. യുഡിഎഫ് അംഗങ്ങള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പില്‍നിന്നു വിട്ടുനിന്നു. ഇതോടെയാണ് യുഡിഎഫിലെ എല്ലാവരെയും എതിരില്ലാതെ തിരഞ്ഞെടുത്തത്. വികസനകാര്യ സ്ഥിരംസമിതിയധ്യക്ഷനായി കോണ്‍ഗ്രസിലെ പി.വി ജോര്‍ജി നെയും വിദ്യാഭ്യാസ, കലാസാംസ്‌കാരിക സ്ഥിരംസമിതിയധ്യക്ഷനായി മുസ്ലിംലീഗിലെ പി.വി.എസ്. മൂസയെയും തിരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ലേഖ രാജീവനാണ് ക്ഷേമകാര്യ സ്ഥിരംസമിതിയധ്യക്ഷ. ആരോഗ്യസ്ഥിരം സമിതിയധ്യക്ഷനായി കോണ്‍ഗ്രസിലെ ഷിബു കെ. ജോര്‍ജും പൊതുമരാമത്ത് സ്ഥിരം സമിതിയധ്യക്ഷയായി കോണ്‍ഗ്രസിലെ ഷീജാ ഫ്രാന്‍സിസും തിരഞ്ഞെടുക്കപ്പെട്ടു. വരണാധികാരി പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ പ്രോജക്ട് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ വി. സന്ദീപ് സ്ഥിരംസമിതിയധ്യക്ഷ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
