ചന്ദന കേസിലെ പ്രതികളെ അതിസാഹസിയമായി പിടികൂടി
കല്‍പ്പറ്റ: വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നും ചന്ദനം മോഷ്ടിച്ച് വില്‍പ്പന നടത്തുന്നവരില്‍ പ്രധാനിയും പിടികിട്ടാപുള്ളിയുമായ അലവിക്കുട്ടി, അതിമണ്ണില്‍, മറുകര എന്നയാളെ മഞ്ചേരിയില്‍ നിന്നും കല്‍പ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ ഹാഷിഫിന്റെ നേതൃത്വത്തില്‍ പിടികൂടി. വേഷം മാറി വന്ന വനം ഉദ്യോഗസ്ഥരെ കണ്ട ഉടനെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അലവിക്കുട്ടിയെ മഞ്ചേരിയില്‍ വെച്ച് അതിസാഹസികമായാണ് കീഴ്‌പ്പെടുത്തിയത്.അലവിക്കുട്ടി മലപ്പുറം ജില്ലയിലെ നിരവധി ചന്ദന കേസുകളിലെ പ്രതിയാണ്. കഴിഞ്ഞമാസം കല്‍പ്പറ്റ റേഞ്ച് പരിധിയില്‍ ചന്ദനം മോഷ്ടിച്ച് കേസിലെ അഞ്ചാം പ്രതിയായ കോട്ടക്കുഴിയില്‍, കൊടിയത്തൂര്‍ അബ്ദുനാസര്‍, എന്നയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങി കൊടിയത്തൂര്‍, മഞ്ചേരി ഭാഗങ്ങളില്‍ അന്വേഷണം നടത്തി വരവേ അലവിക്കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിരുന്നു. ചന്ദനം കടത്താന്‍ ഉപയോഗിച്ച കെ എല്‍ 12 ജി 6061 ഓട്ടോയും കൊടിയത്തൂരില്‍ വെച്ച് കണ്ടെടുത്തു. എസ് എഫ് ഒ മാരായ എന്‍ ആര്‍ കേളു, കെ കെ ഷിഹാബ് , ബി എഫ് ഒ മാരായ പി.കെ നൗഫല്‍, ടി.പി മിനു, കെ.വി ബിപിന്‍, വി .അജയ്, എഫ്ബിഒ മാരായ പി.എം ബാബുരാജ്, എം.സുഭാഷ്, മഹേഷ്.കെ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു. പ്രതികള്‍ അന്തര്‍ സംസ്ഥാന ബന്ധമുള്ളവരായതിനാല്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
