നിയമസഭ തെരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നാളെ
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയും വി.വി പാറ്റ് മെഷീനുകളുടെയും ആദ്യഘട്ട പ്രാഥമിക പരിശോധനയ്ക്ക് നാളെ (ജനുവരി 3) തുടക്കമാവും. സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്‌റ്റേഷനിലെ ഇ.വി.എം ഗോഡൗണില്‍ രാവിലെ ഒന്‍പതിന് പരിശോധന തുടങ്ങും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് കമ്പനിയുടെ അംഗീകൃത എന്‍ജിനീയര്‍മാരാണ് പ്രാഥമിക പരിശോധന നടത്തുന്നത്. ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പ്രാഥമിക പരിശോധന നിരീക്ഷിക്കാന്‍ അവസരമുണ്ട്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍, ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ പ്രാഥമിക പരിശോധന നിരീക്ഷിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
