എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
കമ്പളക്കാട്: കണ്ണൂര്‍ ഏച്ചൂര്‍ മുണ്ടേരി റാസ്വില്ല വീട്ടില്‍ മുഹമ്മദ് റാസിക്ക് (24), കോഴിക്കോട് തിരുവള്ളൂര്‍ മച്ചിലോട്ട് വീട്ടില്‍ മുഹമ്മദ് സഫ്വാന്‍ (23) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌കോഡും കമ്പളക്കാട് പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനക്കിടെ കമ്പളക്കാട് പോലീസ് സ്‌റ്റേഷന് മുന്നില്‍ നടത്തിയ വാഹന പരിശോധനക്കിടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ തടഞ്ഞു പരിശോധിച്ചതില്‍ കാറിന്റെ പാസഞ്ചര്‍ സീറ്റ് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 8.5 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഓ എം.എ സന്തോഷ്, സബ് ഇന്‍സ്‌പെക്ടര്‍ റോയ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അജികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അജ്മല്‍, ഷമീര്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
