മധ്യവയസ്‌ക്കന്റെ കൊലപാതകം; ബന്ധു അറസ്റ്റില്‍
കമ്പളക്കാട്: മദ്യലഹരിയില്‍ ബന്ധുവിനെ പട്ടിക കഷണം കൊണ്ടടിച്ചു കൊലപ്പെടുത്തിയ കേസില്‍ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഏചോം, കുറുമ്പാലക്കോട്ട, കരടികുഴി ഉന്നതിയിലെ വി. ജ്യോതിഷിനെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് കരടികുഴി ഉന്നതിയിലെ കേശവന്‍ (50) കൊല്ലപ്പെട്ടത്. ജ്യോതിഷിന്റെ അമ്മയുടെ സ്ഥലത്ത് കേശവന്‍ വീട് വെച്ച വിരോധത്തിലുള്ള അടിപിടിയാണ് മരണത്തില്‍ കലാശിച്ചത്. കമ്പളക്കാട് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എം.എ. സന്തോഷ്, എസ്.ഐ റോയ്, െ്രെഡവര്‍ എസ്.ഐ. റോബര്‍ട്ട് ജോണ്‍, എസ്.സി.പി.ഒ പ്രസാദ് , സിപി.ഒമാരായ ശിഹാബ്, സുനീഷ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
