ഡിജെ പാര്‍ട്ടിക്കിടെ കഞ്ചന്‍; മൂന്ന് പേര്‍ക്കെതിരെ കേസ്
മേപ്പാടി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എക്‌സൈസ് സംഘം മേപ്പാടി തൊള്ളായിരംകണ്ടി ഭാഗത്തുള്ള വിവിധ റിസോര്‍ട്ടുകളില്‍ നടത്തിയ പരിശോധനയില്‍ ഹോബോസ് സര്‍വ്വീസ് വില്ല എന്ന റിസോര്‍ട്ടില്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മേപ്പാടി സ്വദേശികളായ ചേരന്‍ കോട്ടില്‍ വീട്ടില്‍ അല്‍ത്താഫ് (23), ഗയാ വീട്ടില്‍ ആഷിം ദാസ് ബ്രിട്ടോ (23) എന്നിവരെയാണ് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ ടി യും സംഘവും അറസ്റ്റ് ചെയ്തത്. ഇത്തരത്തില്‍ നിയമവിരുദ്ധമായി ഡിജെ പാര്‍ട്ടിയില്‍ കഞ്ചാവ് കൈവശം വെക്കാന്‍ സൗകര്യം ചെയ്തുകൊടുത്തതിന് സര്‍വീസ് വില്ല നടത്തിപ്പുകാരനായ സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ മുഹമ്മദ് ബിലാല്‍.പി (26) എന്നയാള്‍ക്കെതിരെയും കേസെടുത്തു. പ്രിവന്റിവ് ഓഫീസര്‍ കെ. എം ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിത്ത് പി.സി, പ്രണവ് പി,വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ സിബിജ കെ കെ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
